
വിസ്മയയുടെ അമ്മ സുരേഷ് ഗോപിയോട് പറഞ്ഞ കാര്യങ്ങള്‍ കേട്ടതോടെ കുറ്റബോധം മറ്റൊരാള്‍ക്ക്, അന്ന് കട്ട് ചെയ്ത ആ കോള്‍ അവളായിരുന്നോ?
August 16, 2021 12:18 pm
0
കൊല്ലം: അടുത്തിടെയാണ് നടനും എംപിയുമായ സുരേഷ് ഗോപി വിസ്മയയുടെ നിലമേലിലെ വീട് സന്ദര്‍ശിച്ചത്. സുരേഷ് ഗോപിയെ പല തവണ അവള്‍ വിളിച്ചിരുന്നുവെന്നും, കിട്ടിയില്ലെന്നും വിസ്മയയുടെ അമ്മ അന്ന് പറഞ്ഞിരുന്നു.ആ കോള്‍ തനിക്ക് കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷേ അവള്‍ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് അദ്ദേഹം മറുപടിയും നല്‍കിയിരുന്നു.
ഈ വാര്‍ത്തയറിഞ്ഞതോടെ എരുമപ്പെട്ടി കോട്ടപ്പുറം ചീനിക്കല്‍ മനോജിന് കുറ്റബോധമാണ്. സുരേഷ് ഗോപിയല്ലേ എന്നും ചോദിച്ച് ആയിരക്കണക്കിന് കോളുകളാണ് മനോജിന് വരുന്നത്. അല്ല എന്ന് മറുപടി പറഞ്ഞ് പെട്ടെന്നു കട്ട് ചെയ്യും. അതില്‍ ഏതെങ്കിലുമൊരു കോള്‍ വിസ്മയയുടെതായിരുന്നോ എന്നാണ് മനോജിന്റെ സംശയം. സുരേഷ് ഗോപിയുമായി മനോജിന് ഒരു ബന്ധവും ഇല്ല.
രണ്ട് വര്‍ഷം മുന്‍പാണ് സുരേഷ് ഗോപി അല്ലേ എന്നും ചോദിച്ചുകൊണ്ടുള്ള ഫോണ്‍ വിളി വന്നു തുടങ്ങിയത്. ആദ്യം അതത്ര കാര്യമാക്കിയില്ല. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ സുരേഷ് ഗോപി എത്തിയതോടെ കോളുകളുടെ എണ്ണം കൂടി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രശ്‌നം തീര്‍ന്നില്ല. ജോലി സംബന്ധമായുള്ള കോളുകള്‍ വരുന്നതിനാല്‍ ദീര്‍ഘകാലമായി ഉപയോഗിക്കുന്ന നമ്ബര്‍ മാറ്റാനും കഴിയില്ല.