
തിരുവനന്തുരം ലുലു മാളിന്റെ നിര്‍മാണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
August 13, 2021 3:16 pm
0
കൊച്ചി: തിരുവനന്തപുരം ലുലു മാളിന്റെ നിര്‍മാണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.
ഹര്‍ജിയില്‍ കഴമ്ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എസ്.വി.ഭട്ടിയും ബച്ചു കുരിയന്‍ തോമസു മടങ്ങുന്ന ബെഞ്ച് തള്ളിയത്.
പാര്‍വതീ പുത്തനാറിന്റെ തീരത്ത് നടക്കുന്ന മാളിന്‍്റെ നിര്‍മാണം ചട്ടങ്ങള്‍ ലംഘിച്ചാണെന്നും കായല്‍ കയ്യേറിയാണ് നിര്‍മാണമെന്നും ചൂണ്ടിക്കാട്ടി കൊല്ലം സ്വേദേശി എം.കെ.സലീമാണ് കോടതിയെ സമീപിച്ചത്.
ഒരു ലക്ഷത്തി അമ്ബതിനായിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കേണ്ടതെന്നും 2,32,400 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മാളിന് സംസ്ഥാന പാരിസ്ഥിതിക ആഘാത അതോറിറ്റിയുടെ അനുമതിയാണുള്ളതെന്നും അതോറിറ്റിക്ക് ഇതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
കോടതിയില്‍ കേസുള്ളതിനാല്‍ മാളിന്റെ അനുമതി സര്‍ട്ടിഫിക്കറ്റ് കോര്‍പ്പറേഷന്‍ തടഞ്ഞുവച്ചിരിക്കയാണ്.