Thursday, 15th May 2025
May 15, 2025

കാവ്യ മാധവന്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയില്‍; ഇന്നും വിസ്തരിക്കും

  • August 11, 2021 11:44 am

  • 0

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ സാക്ഷി കാവ്യ മാധവന്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തെ പ്രത്യേക കോടതിയില്‍ സാക്ഷിവിസ്താരത്തിന് കാവ്യ ഇന്നലെ ഹാജരായിരുന്നു. 34ാം സാക്ഷിയാണ് കാവ്യമാധവന്‍.

വിചാരണക്കോടതിയില്‍ സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷന്‍ അറിയിച്ചു. കാവ്യ മാധവനെ ക്രോസ് വിസ്താരം ചെയ്യാനുള്ള അനുമതിയും പ്രസോക്യൂഷന്‍ ആവശ്യപ്പെട്ടു. കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ കാവ്യയെ ഒരു മണിക്കൂര്‍ ക്രോസ് വിസ്താരം ചെയ്തു. വിസ്താരം ഇന്നും തുടരും.

സിനിമ സംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ ക്യാമ്ബിനിടെ നടിയും കേസില്‍ പ്രതിയായ നടന്‍ ദിലീപും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായപ്പോള്‍ സംഭവ സ്ഥലത്ത് കാവ്യ ഉണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നുഇത് സാധൂകരിക്കാനാണ് കാവ്യയെ പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മുന്നൂറിലേറെ സാക്ഷികളുള്ള കേസില്‍ ഇതുവരെ 178 പേരുടെ വിസ്താരമാണ് പൂര്‍ത്തിയായത്.