
മദ്യം വാങ്ങാന്‍ എത്തുന്നവര്‍ കന്നുകാലികളോ; സര്‍ക്കാരിനെ കുടഞ്ഞ് ഹൈക്കോടതി
August 10, 2021 1:32 pm
0
കൊച്ചി: മദ്യവില്‍പ്പന ശാലകളിലെ തിരക്കില്‍ ആശങ്ക പ്രകടിപ്പിച്ച് വീണ്ടും ഹൈക്കോടതി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എന്തുകൊണ്ട് മദ്യശാലകളില്‍ സര്‍ക്കാര്‍ ബാധകമാക്കുന്നില്ല. കോവിഡില്ലാ സര്‍ട്ടിഫിക്കറ്റോ വാക്സിന് രേഖയോ ബാധകമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ മറുപടി നല്കാന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്കി. മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും കോടതി വിമര്‍ശിച്ചു.
സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നില്‍ ഇപ്പോഴും വലിയ തിരക്കാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പോലീസ് ബാരിക്കേഡ് വച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഇത് താന്‍ നേരിട്ട് കണ്ട സംഭവമാണെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു.