Thursday, 15th May 2025
May 15, 2025

‘ഞാന്‍ ചാണകമല്ലേ? കേരളത്തിലെ മുഖ്യമന്ത്രിയെ വിളിക്കൂ’; ഇ ബുള്‍ജെറ്റ് വിഷയത്തില്‍ സുരേഷ് ഗോപി

  • August 10, 2021 7:43 am

  • 0

ഇബുള്‍ജെറ്റ് സഹോദരന്മാരുടെ അറസ്റ്റ് കേരളക്കരയെ ഇളക്കി മറക്കുന്ന വിഷയമായി മാറി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലും മറ്റും ഇബുള്ളറ്റ്‌ജെറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങള്‍ ആണ് വന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ സഹായത്തിനായി വിളിച്ച ഇബുള്‍ജെറ്റ് ആരാധകനോടുള്ള സുരേഷ് ഗോപിയുടെ മറുപടിയാണ് ഇപ്പോള്‍ വൈറല്‍ ആയി കൊണ്ടിരിക്കുന്നത്.

പെരുമ്ബാവൂര്‍ എറണാകുളത്ത് നിന്നുള്ള കുറച്ചു പേരാണ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന പേരില്‍ സുരേഷ്ഗോപിയെ വിളിച്ചത്. ആദ്യം പറഞ്ഞപ്പോള്‍ താരത്തിനും സംഗതി വ്യക്തമായില്ല. ഇബുള്‍ജെറ്റോ എന്നാണ് അദ്ദേഹം ആദ്യം ചോദിക്കുന്നത്. പിന്നീട് വണ്ടി മോഡിഫൈ ചെയ്തതിനാല്‍ ഇബുള്‍ജെറ്റ് സഹോദരന്മാരെ പോലീസ് അറസ്‌ററ് ചെയ്‌തെന്നും, സാര്‍ ഇടപെടണമെന്നും പറയുന്ന ആരാധകനോട് പ്രശ്‌നം കേരളത്തിലല്ലേ നടക്കുന്നത്, നിങ്ങള്‍ നേരെ മുഖ്യമന്ത്രിയെ വിളിക്കു എന്നാണ് സുരേഷ് ഗോപിയുടെ മറുപടിമോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് എല്ലാം മുഖ്യ മന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴില്‍ ആണെന്നും അദ്ദേഹം പറയുന്നു.

അതു കഴിഞ്ഞ് സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ലേ എന്ന ആരാധകന്റെ ചോദ്യത്തിനുള്ള താരത്തിന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറല്‍ ആയി കൊണ്ടിരിക്കുന്നത്. എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല ഞാല്‍ ചാണകമല്ലേ എന്നാണ് സുരേഷ് ഗോപി പറയുന്നത്.
ചാണകം എന്നു കേട്ടാലേ അലര്‍ജി അല്ലെ എന്നും അദ്ദേഹം ചോദിക്കുന്നു.

ഇ ബുള്‍ ജെറ്റ് വ്ലോഗര്‍മാരുടെ വാഹനം രൂപമാറ്റം വരുത്തിയതിലെ നിയമലംഘനത്തിലാണ് നടപടി എടുത്തത്. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തും. മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം പൊലീസ് തങ്ങളെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് ഇബുള്‍ ജെറ്റ് വ്ലോഗര്‍മാരായ ലിബിനും ഇബിനും ആരോപിച്ചത്. കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. നെപ്പോളിയന്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓള്‍ട്ടറേഷന്‍ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂ‍ര്‍ ആര്‍ടിഒ ഉദ്യോഗസ്ഥ‍ര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായത്.

അതിനിടെ കസ്റ്റഡിയിലെടുത്ത ഇ ബുള്‍ജെറ്റ് വ്ലോഗര്‍മാരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ബുള്‍ ജെറ്റ് വ്ലോഗര്‍ സഹോദരങ്ങളായ എബിന്‍ വര്‍ഗീസിനും ലിബിനുമെതിരെ ഒമ്ബത് നിയമലംഘനങ്ങളാണ് മോട്ടര്‍ വാഹന വകുപ്പ് ചുമത്തിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മോട്ടര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം 42,000 രൂപ പിഴയിട്ടിരുന്നു. ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ തങ്ങളെ മര്‍ദ്ദിക്കുന്നു എന്നാക്രോശിച്ച്‌ തത്സമയം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ ഇവര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തു.

സമൂഹമാധ്യമങ്ങളില്‍ ഇവര്‍ നടത്തിയ പ്രചാരണത്തെ തുടര്‍ന്ന് കൊവിഡ് മാനദണ്ഡം ലംഘിച്ച്‌ യൂട്യൂബര്‍മാരുടെ ഫോളോവേഴ്സ് ഓഫീസ് പരിസരത്ത് തടിച്ച്‌ കൂടി. പിന്നാലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ലിബിനെയും എബിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എബിന്‍ വര്‍ഗീസിന്റെ പേരിലാണ് വാന്‍. ടാക്സ് പൂര്‍ണമായി അടച്ചില്ല, വാഹനത്തിന്റെ നിറം മാറ്റി, അനുവദനീയമായ പരിധിയിലേറെ തീവ്ര പ്രകാശമുള്ള ലൈറ്റുകള്‍ ഘടിപ്പിച്ചു, ഗ്ലാസുകളിലും വാഹനത്തിലും അനുമതിയില്ലാതെ സ്റ്റിക്കര്‍ ഒട്ടിച്ചു, അപകടകരമായ രീതിയില്‍ വാനിനു പിന്നില്‍ സൈക്കിളുകള്‍ ഘടിപ്പിച്ചു തുടങ്ങി ഒമ്ബത് നിയമലംഘനത്തിനാണ് പിഴ ചുമത്തിയത്.