Thursday, 15th May 2025
May 15, 2025

‘ഷംസീര്‍ മാസ്‌ക് ഉപക്ഷേിച്ചെന്ന് തോന്നുന്നു, തീരെ ഉപയോഗിക്കുന്നേയില്ല’: വിമര്‍ശനവുമായി സ്പീക്കര്‍

  • August 9, 2021 2:41 pm

  • 0

തിരുവനന്തപുരം: മാസ്‌ക് ഉപയോഗിക്കാത്തതിന് എ എന്‍ ഷംസീര്‍ എ.എല്‍.എയെ വിമര്‍ശിച്ച്‌ സ്പീക്കര്‍ എം ബി രാജേഷ്. സഭയ്ക്കകത്ത് മാസ്‌ക് ഉപയോഗിക്കാത്തതിനെയാണ് സ്പീക്കര്‍ വിമര്‍ശിച്ചത്.

ഷംസീര്‍ സഭയ്ക്കകത്ത് മാസ്‌ക് ഉപേക്ഷിച്ചതായി തോന്നുന്നു, മാസ്‌ക് തീരെ ഉപയോഗിക്കുന്നതായി കാണുന്നില്ല?” എന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്. അടിയന്തര പ്രമേയ നോട്ടീസിന് മന്ത്രി മറുപടി പറയുന്നതിനിടെയായിരുന്നു വിമര്‍ശനം.

പലരും മാസ്‌ക് താടിയിലാണ് വയ്ക്കുന്നതെന്ന വിമര്‍ശനവും സ്പീക്കര്‍ ഉന്നയിച്ചു. മാസ്‌ക് ശരിയായ രീതിയില്‍ വയ്ക്കാത്ത കുറുക്കോളി മൊയ്തീന്‍ അടക്കമുള്ള പ്രതിപക്ഷ എം.എല്‍.എമാരുടെ ജാഗ്രതക്കുറവും അദ്ദേഹം ചൂണ്ടിക്കാട്ടി.