പൊള്ളുന്ന വഴികളുടെ കനമേറിയ വെങ്കലം
August 6, 2021 9:09 am
0
കൊച്ചി: ‘അധികം ഹോക്കി താരങ്ങളെ സമ്മാനിക്കാത്ത കേരളത്തില്‍നിന്ന് ഇന്ത്യന്‍ ടീമിലെത്തിപ്പെടുകയെന്നത് നിസ്സാരമായിരുന്നില്ല. സ്പോണ്സര് ഇല്ലാതെ വിഷമിച്ചു നടന്നിട്ടുണ്ട്. ഒരു ഗോള്‍കീപ്പര്‍ കിറ്റിന് 50,000 രൂപയായിരുന്ന കാലത്ത് ആ പണം കണ്ടെത്താന്‍ കര്‍ഷനായ എെന്റ അച്ഛന് സാധിച്ചിട്ടേയില്ല. ജി.വി രാജയില്‍നിന്ന് പ്ലസ്ടു കഴിഞ്ഞപ്പോള്‍തന്നെ ചെന്നൈയിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജോലി കിട്ടിയതാണ് ജീവിതം മാറ്റിമറിച്ചത്‘
ഒളിമ്ബിക്സ് വെങ്കല മെഡല്‍ എറണാകുളം കിഴക്കമ്ബലം പള്ളിക്കര പറാട്ട് വീട്ടില്‍ പി.ആര്. ശ്രീജേഷ് മാറിലണിയുേമ്ബാള് പിന്നിട്ടുവന്ന മുള്ളുവഴികളുടെ കനം അതിനുണ്ടാകും. 1988 മേയ് എട്ടിന് കര്‍ഷകനായ പി.വി. രവീന്ദ്രെന്റയും ഉഷയുടെയും മകനായി പിറന്ന കുട്ടി കുടുംബത്തിലെ ഏകകായിക താരമായി വളര്‍ന്നു. കിഴക്കമ്ബലം സെന്റ് ആന്റണീസ് എല്‍.പി സ്കൂളിലും സെന്റ് ജോസഫ്സ് ഹൈസ്കൂളിലുമായി പഠനം. ഓട്ടം, ലോങ് ജംപ്, വോളിബാള്‍ എന്നിവയായിരുന്നു ശ്രദ്ധിച്ച ആദ്യ കായികയിനങ്ങള്‍. 2000ത്തില്‍ തെന്റ 12ാം വയസ്സില്‍ തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ് സ്കൂളില്‍ പ്രവേശനം ലഭിച്ചതോടെ ജീവിതം ഹോക്കിയുടെ ചതുരക്കളത്തിലേക്ക് വഴിമാറി.
2004ല്‍ ദേശീയ ജൂനിയര്‍ ടീമില്‍ അംഗമായി ആസ്ട്രേലിയയിലെ പെര്‍ത്തില്‍ അന്താരാഷ്ട്ര മത്സരത്തിലേക്ക് ചുവടുകള്‍ വെച്ചു. കൊളംബോയില്‍ 2006ല്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലൂടെ ദേശീയ സീനിയര്‍ ടീമിലും വരവറിയിച്ചു. 2008ല്‍ ഇന്ത്യ ജൂനിയര്‍ ഏഷ്യകപ്പ് കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പറായി ശ്രീജേഷ്. 2011 മുതല്‍ ദേശീയ ഹോക്കി ടീമംഗം. 2013 ഏഷ്യകപ്പിലും 2014, 2018 ചാമ്ബ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകളിലും മികച്ച ഗോള്‍ കീപ്പറായി. 2016 ജൂലൈ 13ന് ദേശീയ ടീമിെന്റ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തി ലണ്ടനില്‍ നടന്ന ചാമ്ബ്യന്‍സ് ട്രോഫിയില്‍ വെള്ളിയും നേടി.
ഇതിനിടെ ഹോക്കി ഇന്ത്യ ലീഗില്‍ (എച്ച്.ഐ.എല്‍) 38,000 ഡോളറിന് മുംബൈ മജീഷ്യന്‍സ് ശ്രീജേഷിനെ സ്വന്തമാക്കിയിരുന്നു. രണ്ട് സീസണില്‍ അവര്‍ക്കായി കളത്തിലിറങ്ങിയ ശ്രീജേഷിനെ 2015ല്‍ 69,000 ഡോളറിന് ഉത്തര്‍പ്രദേശ് വിസാര്‍ഡ്സ് സ്വന്തമാക്കിയതോടെ എച്ച്.ഐ.എല്ലിലെ ഏറ്റവും വിലപ്പെട്ട ഗോളിയായി. 2016 റിയോ ഒളിമ്ബിക്സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായപ്പോഴും ടോക്യോ ലക്ഷ്യമിട്ടുള്ള പ്രയാണം തുടങ്ങിയിരുന്നു ശ്രീജേഷ് എന്ന പള്ളിക്കരക്കാരന്‍ ക്യാപ്റ്റന്‍ കീഴില്‍ ഇന്ത്യയുടെ ഹോക്കി ടീം. നിലവില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ചീഫ് സ്പോര്‍ട്സ് ഓര്‍ഗനൈസറാണ് ശ്രീേജഷ്.
ഗോള്‍ കീപ്പറായതിന് പിന്നില്‍
ഹോക്കിയില്‍ മുഖംപോലും മറച്ച് ആരെന്നുപോലും മനസ്സിലാകില്ല ഗോള്‍ കീപ്പറെ കണ്ടാല്‍. എന്നിട്ടും എന്തുകൊണ്ട് ഗോള്‍ കീപ്പറായി എന്ന് ശ്രീജേഷ് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ‘ഗോള്‍ കീപ്പര്‍ ആകുക എെന്റ വിധിയായിരുന്നു. ജി.വി രാജ സ്കൂളിലെ ഹോക്കി കോച്ചുമാരായ ജയകുമാറും രമേഷ് കൊലാപ്പയുമാണ് എട്ടാം ക്ലാസില്‍ പഠിക്കുമ്ബോള്‍ ഗോള്‍ കീപ്പറാകാന്‍ താല്പര്യമുണ്ടോയെന്ന് ചോദിക്കുന്നത്. എന്നില്‍ അത്തരമൊരു കഴിവ് ഒളിഞ്ഞുകിടപ്പുണ്ടെന്ന് കണ്ടെത്തിയതിനാലാണ് അവര്‍ ചോദിച്ചതെങ്കിലും അധികം ഓടിത്തളരേണ്ട എന്ന് കണ്ടാണ് ഞാനത് സമ്മതിക്കുന്നത്. ഹോക്കിയില്‍ ‘വണ്മാന് ഷോ‘ കാണിക്കാന്‍ പറ്റിയ മറ്റൊരു പൊസിഷനുമില്ല എന്ന തിരിച്ചറിവും ഇതിന് കാരണമായി‘- ശ്രീജേഷ് പറഞ്ഞു.