Wednesday, 14th May 2025
May 14, 2025

തറ ​ഗുണ്ടയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി,ആഭാസത്തരം മാത്രം കൈവശമുള്ള ആള്‍; മന്ത്രി വി ശിവന്‍കുട്ടിയെ ആക്ഷേപിച്ച്‌ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍

  • August 4, 2021 12:18 pm

  • 0

തിരുവനന്തപുരം | വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തിന്റെ വിദ്യാഭ്യസമന്ത്രി തറ ഗുണ്ടയാന്ന് സുധാകരന്‍ പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യു ഡി എഫ് ധര്‍ണയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആഭാസത്തരം മാത്രം കൈവശമുള്ള ആളാണ് ശിവന്‍കുട്ടി. ശിവന്‍കുട്ടിക്ക് അര്‍ഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണ്. അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയും മറ്റൊരു ശിവന്‍കുട്ടിയാണ്. അന്തസില്ലാത്ത സി പി എമ്മിന് ശിവന്‍കുട്ടിയെ സംരക്ഷിക്കാം. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുപ്രസിദ്ധി നേടിയവരാണ് സി പി എം നേതാക്കളെന്നും സുധാകരന്‍ പറഞ്ഞു.