
പ്രതിഷേധം ഫലം കണ്ടു: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ മാനണ്ഡങ്ങള്‍ മാറ്റി സര്‍ക്കാര്‍; പ്രഖ്യാപനം ഇന്ന് നിയമസഭയില്‍
August 4, 2021 9:15 am
0
തിരുവന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. പുതിയ ഇളവുകള്‍ ആരോഗ്യമന്ത്രി ഇന്ന് നിയമ സഭയെ അറിയിക്കും. ടി പി ആര്‍ അടിസ്ഥാനത്ത് നടപ്പിലാക്കിയ രീതിയാണ് കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ പുന:പരിശോധിക്കുന്നത്. പുതിയ നയങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളുടെയും ചുമതല ഓരോ ഐഎഎസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു വകുപ്പ് സെക്രട്ടറി അടക്കം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.
കാസര്‍കോട് – സൗരഭ് ജെയിന്‍ കണ്ണൂര്‍ – ബിജു പ്രഭാകര്‍
വയനാട് – രാജേഷ് കുമാര്‍ സിന്‍ഹ
കോഴിക്കോട് – സഞ്ജയ് കൗള്‍
മലപ്പുറം – ആനന്ദ് സിങ്
പാലക്കാട് – കെ ബിജു
തൃശൂര്‍ – മുഹമ്മദ് ഹനിഷ്
എറണാകുളം – കെ.പി ജ്യോതിലാല്‍
ഇടുക്കി – രാജു നാരായണസ്വാമി
കോട്ടയം – അലി അസ്ഗര്‍ പാഷ
ആലപ്പുഴ – ശര്‍മിള മേരി ജോസഫ്
പത്തനംതിട്ട – റാണി ജോര്‍ജ്
കൊല്ലം – ടിങ്കു ബിസ്വാള്‍
തിരുവനന്തപുരം – മിനി ആന്റണി
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ മാറ്റങ്ങള്‍ ഇങ്ങനെ
ശനിയാഴ്ച ലോക്ക്ഡൗണ്‍ ഒഴിവാക്കി. എന്നാല്‍ ഞായറാഴ്ച ലോക്ഡൗണ്‍ തുടരും. ബുധനാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഞായര്‍ ഒഴികെയുള്ള ആറു ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കും. സ്വാതന്ത്ര്യദിനത്തിലും മൂന്നാം ഓണ ദിനത്തിലും (അവിട്ടം) ലോക്ക്ഡൗണ്‍ ഉണ്ടാകില്ല.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും. പകരം ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ചു നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.
നൂറില്‍ എത്ര പേര്‍ രോഗികള്‍ എന്ന് കണക്കാക്കിയാകും മേഖല നിശ്ചയിക്കുക. കൂടുതല്‍ രോഗികള്‍ ഉള്ള സ്ഥലത്ത് കടുത്ത നിയന്ത്രണവും കുറവുള്ള സ്ഥലങ്ങളില്‍ ഇളവും ഏര്‍പ്പെടുത്തും. രോഗികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിലവില്‍ ഡി കാറ്റഗറി മേഖലകളിലുള്ളത് പോലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും.സംസ്ഥാനത്തെ കടകള്‍ 9 മണി വരെ തുറക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,66,154 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,37,296 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,858 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2456 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
ലോക്ക്ഡൗണ്‍ ഇളവുകള്‍ ആവശ്യപ്പെട്ട് ആരംഭിച്ച സമരപരിപാടികള്‍ നിര്‍ത്തിവെച്ചതായി വ്യാപാരികള്‍.ലോക്ക്ഡൗണ്‍ ഇളവുകള്‍ ആവശ്യപ്പെട്ട് ആരംഭിച്ച സമര പരിപാടികള്‍ നിര്‍ത്തിവെച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ലോക്ക്ഡൗണ്‍ ഇളവുകള്‍ നിയമസഭയില്‍ പ്രഖ്യാപിക്കുമെന്നും കടകള്‍ 6 ദിവസം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചതായും സംസ്ഥാന അധ്യക്ഷന്‍ ടി നസറുദ്ദീന്‍ പറഞ്ഞു.