
വാക്സിന്‍ കിട്ടിയപ്പോള്‍ കോവിന്‍ പോര്‍ട്ടല്‍ തകരാറിലായി, സംസ്ഥാനത്ത് വാക്സിനേഷന്‍ പ്രതിസന്ധിയില്‍
July 30, 2021 5:20 pm
0
തിരുവനന്തപുരം : കേന്ദ്രത്തില്‍ നിന്നും വാക്സിന്‍ ലഭിച്ചപ്പോള്‍ രജിസ്‌ട്രേഷന് ഉപയോഗിക്കുന്ന കോവിന്‍ പോര്‍ട്ടലിലെ തകരാറിലായി. ഇതോടെ സംസ്ഥാനത്ത് വാക്സിന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്. വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്കുള്ള ലോഗിനാണ് തകരാറിലായത്. ഇന്ന് ഉച്ചമുതലാണ് തകരാറുണ്ടായത്. ഇതോടെ വാക്സിനേഷന്‍ മുടങ്ങിയ അവസ്ഥയിലാണ്. രജിസ്‌ട്രേഷന്‍, വാക്സിനേഷന്‍ എന്നിവ രേഖപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് തടസപ്പെട്ടത്. തലസ്ഥാനത്ത് വാക്സിനേഷന്‍ ഇപ്പോള്‍ നടക്കുന്നത് പേപ്പറില്‍ വിവരങ്ങള്‍ എഴുതിവച്ചാണ്.
കോവിന്‍ പോര്‍ട്ടലിലെ തകരാര്‍ ആരോഗ്യവകുപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഉടന്‍ പ്രശ്നം പരിഹരിക്കാമെന്നാണ് ലഭിച്ച വിവരം. വാക്സിന്‍ ക്ഷാമത്തിന് താത്ക്കാലിക പരിഹാരമായി കഴിഞ്ഞ ബുധനാഴ്ചയാണ് കേരളത്തിലേക്ക് കൂടുതല്‍ വാക്സിന്‍ എത്തിയത്. സംസ്ഥാനത്തിന് 9.73 ലക്ഷം ഡോസ് വാക്സിനാണ് എത്തിയത്. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്സിനും 74,720 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. ഇപ്പോള്‍ മൂന്ന് നാല് ദിവസത്തേക്കുള്ള വാക്സിനാണ് സംസ്ഥാനത്ത് സ്‌റ്റോക്കുള്ളത്.