
സംസ്ഥാന ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും
July 30, 2021 9:30 am
0
തിരുവനന്തപുരം: 36 വര്‍ഷത്തെ സേവനത്തിന് ശേഷം സംസ്ഥാന ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും. രാവിലെ 7.45ന് യാത്രയയപ്പ് പരേഡ് നല്‍കും.
രാജസ്ഥാനാണ് ഋഷിരാജ് സിംഗിന്റെ സ്വദേശം. 1985 ബാച്ച് ഐപിഎസുകാരനായ ഋഷിരാജ് സിംഗ്, ജയില്‍ ഡിജിപി, ട്രാന്‍സ്പോട്ട് കമ്മീഷണര്‍ തുടങ്ങി നിരവധി സുപ്രധാന തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സിബിഐ ജോയിന്റ് ഡയറക്ടറായി മഹാാരഷ്ട്രയിലും ജോലി ചെയ്തു. അദ്ദേഹം 24ാം വയസ്സിലാണ് കേരളത്തില്‍ എത്തുന്നത്. സര്‍വീസില്‍ നിന്നും വിരമിച്ചാലും കേരളത്തില്‍ തന്നെ തുടരുമെന്ന് നേരത്തെ അദ്ദേഹം അറിയിച്ചിരുന്നു.