Thursday, 15th May 2025
May 15, 2025

ശി​വ​ന്‍​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

  • July 28, 2021 2:46 pm

  • 0

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് ഇ​ന്നു​ണ്ടാ​യ​ത് ക​ന​ത്ത തി​രി​ച്ച​ടി​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. നാ​ല് വ​ര്‍​ഷ​മാ​യി ഈ ​കേ​സി​ല്‍ ഒ​രു ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ല്‍ താ​ന്‍ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ് ഈ ​വി​ധി​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കേ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ എ​ത്തി​യ ഘ​ട്ട​ത്തി​ല്‍ ത​ങ്ങ​ള്‍​ക്കൊ​പ്പം നി​ല്‍​ക്കാ​തി​രു​ന്ന പ്രോ​സി​ക്യൂ​ട്ട​ര്‍ ബീ​ന​യെ സ്ഥ​ലം മാ​റ്റി​യാ​ണ് ഈ ​സ​ര്‍​ക്കാ​ര്‍ പ്ര​തി​കാ​രം ചെ​യ്ത​ത്. കേ​സ് റ​ദ്ദാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് വ​ച്ച വാ​ദ്ദ​ങ്ങ​ളൊ​ന്നും നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ര്‍ ആ​ദ്യ​മേ തി​രി​ച്ച​റി​ഞ്ഞി​രു​ന്നുസു​പ്രീം​കോ​ട​തി​യു​ടെ വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​സി​ല്‍ വി​ചാ​ര​ണ നേ​രി​ടു​ന്ന മ​ന്ത്രി ശി​വ​ന്‍​കു​ട്ടി രാ​ജി​വ​യ്ക്ക​ണം. കേ​സി​ല്‍ കു​റ്റ​മു​ക്ത​നാ​യാ​ല്‍ ശി​വ​ന്‍​കു​ട്ടി​ക്ക് മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് തി​രി​ച്ച്‌ വ​രാ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.