Wednesday, 14th May 2025
May 14, 2025

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്; മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും

  • July 28, 2021 7:55 am

  • 0

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രംഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ ​ഫ​ലം ഇ​ന്ന് പ്രഖ്യാപിക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പൊ​തു​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടിയാണ് ഫലം പ്ര​ഖ്യാ​പി​ക്കുക.

നാ​ല് മണി മു​ത​ല്‍ വെ​ബ് സൈ​റ്റു​ക​ളി​ല്‍ ഫ​ലം ല​ഭ്യ​മാ​കും. ഫ​​​ലം ല​​​ഭ്യ​​​മാ​​​കു​​​ന്ന വെബ്സൈ​​​റ്റു​​​കള്‍ https://www.results.kite.kerala.gov.in https://www.prd.kerala.gov.in https://www.keralaresults.nic.in , https://www.dhsekerala.gov.in

മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലായിരിക്കും ഇത്തവണയും എന്നാണ് സൂചന.കോവിഡും തെരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയിജൂലൈ 15ന് പ്രാക്ടിക്കല്‍ തീര്‍ന്ന് 15 ദിവസത്തിനുള്ളിലാണു ഫലപ്രഖ്യാപനം വരുന്നത്.

തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തോടൊപ്പം ടാബുലേഷനും അതതു സ്‌കൂളുകളില്‍നിന്നും ചെയ്തതാണു ഫലം പ്രസിദ്ധീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കിയത്.

അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ ഫലം പൂര്‍ത്തിയാക്കിയത്.