Wednesday, 14th May 2025
May 14, 2025

ഇന്ത്യയില്‍ നിന്ന്​ ആഗസ്​റ്റ്​​ രണ്ട്​ വരെ വിമാനമില്ലെന്ന്​ ഇത്തിഹാദ്​ എയര്‍വേഴ്​സ്​

  • July 26, 2021 6:17 pm

  • 0

ദുബൈ: ഇന്ത്യയില്‍ നിന്ന്​ ആഗസ്​റ്റ്​​​ രണ്ട്​ വരെ വിമാന സര്‍വീസില്ലെന്ന്​ അബൂദബി ആസ്​ഥാനമായ യു..ഇയുടെ ഇത്തിഹാദ്​ എയര്‍വേഴ്​സ്​ അറിയിച്ചു. സാമൂഹിക മാധ്യമത്തില്‍ വിമാന സര്‍വീസ്​ സംബന്ധിച്ച്‌​ ചോദ്യമുന്നയിച്ച ഉപഭോക്​താവിനെയാണ്​ ഇത്തിഹാദ്​ ഇക്കാര്യം അറിയിച്ചത്​. ഇതോടെ ആഗസ്​ത്​ ആദ്യവാരത്തില്‍ വിമാന സര്‍വീസ്​ പുനരാരംഭിക്കുമെന്ന പ്രതീക്ഷക്ക്​ മങ്ങലേറ്റു.

യാത്രവിലക്ക്​ സംബന്ധിച്ച്‌​ അധികൃതര്‍ അറിയിപ്പൊന്നും നല്‍കാത്ത സാഹചര്യത്തില്‍ സര്‍വീസ്​ പുനരാരംഭിക്കുന്നത്​ വീണ്ടും നീണ്ടേക്കുമെന്നും കമ്ബനി അറിയിച്ചു. നേരത്തെ ജൂലൈ 31വരെ വിമാനമുണ്ടാകില്ലെന്നാണ്​ ഇത്തിഹാദ്​, എമിറേറ്റ്​സ്​, എയര്‍ ഇന്ത്യ കമ്ബനികള്‍ അറിയിച്ചിരുന്നത്​ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം യാത്ര പുനരാരംഭിക്കുന്നതിന്​ ചില ഇടപെടലുകള്‍ ജൂലൈ ആദ്യത്തില്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ആഗസ്​ത്​ തുടക്കത്തിലെങ്കിലും സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികളടക്കമുള്ള പ്രവാസികള്‍.

കോവിഡ്​ വ്യാപനത്തി​െന്‍റ പശ്​ചാത്തലത്തില്‍ ഏപ്രില്‍ 24മുതലാണ്​ ഇന്ത്യയില്‍ നിന്ന്​ യു..ഇയിലേക്ക്​ യാത്ര വിലക്ക്​ ഏര്‍പ്പെടുത്തിയത്​. ഇന്ത്യക്ക്​ പു​റമെ 15രാജ്യങ്ങളില്‍ നിന്നും​ വിലക്കുണ്ട്​​. എന്നാല്‍ നിലവില്‍ യു..ഇ പൗരന്മാര്‍, അവരുടെ അടുത്ത ബന്ധ​ുക്കള്‍, നയതന്ത്ര ഉദ്യോഗസ്​ഥര്‍, നേരത്തെ അനുമതിയെടുത്ത ഔദ്യോഗിക പ്രതിനിധികള്‍, ഗോള്‍ഡന്‍, സില്‍വര്‍ വിസയുള്ള താമസക്കാര്‍, കാര്‍ഗോ, ട്രാന്‍സിറ്റ്​ വിമാനങ്ങളുടെ ജീവനക്കാര്‍, പ്രത്യേക അനുമതി ലഭിച്ച ബിസിനസുകാര്‍, സുപ്രധാന മേഖലകളിലെ ജീവനക്കാര്‍, എക്​സ്​പോ 2020യില്‍ പ​ങ്കെടുക്കുന്നവര്‍ എന്നിവര്‍ക്ക്​ കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ യാത്രക്ക്​ അനുമതി നല്‍കുന്നുണ്ട്​.