Wednesday, 14th May 2025
May 14, 2025

കെ സുരേന്ദ്രന്‍ ഏഴാം സാക്ഷി, മൊഴിയെടുക്കാന്‍ വിളിപ്പിച്ചവരെല്ലാം സാക്ഷിപട്ടികയില്‍, പ്രതിസ്ഥാനത്ത് 22 പേര്‍; കൊടകര കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

  • July 23, 2021 5:52 pm

  • 0

തൃശൂര്‍: ഏറെ വിവാദമായ കൊടകര കുഴല്‍പണ കവര്‍ച്ചാ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ അന്വേഷണ സംഘം. ഇരിങ്ങാലക്കുട കോടതിയിലാണ് സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 22 പേ‌ര്‍ പ്രതിസ്ഥാനത്തും 216 സാക്ഷികളുമുണ്ട്. സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയവരെല്ലാം സാക്ഷി പട്ടികയില്‍ ഇടം നേടി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഏഴാം സാക്ഷിയാണ്. സുരേന്ദ്രന്റെ മകനും സാക്ഷി പട്ടികയിലുണ്ട്. 625 പേജുള‌ള കുറ്റപത്രമാണ് കോടതിയില്‍ സമ‌ര്‍പ്പിച്ചത്.

കവര്‍ച്ച നടന്നതായി അന്വേഷണസംഘം കണ്ടെത്തിയ പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കുറ്റപത്രത്തിലുള‌ളത്. ഇതില്‍ 1.45 കോടി രൂപ കണ്ടെത്തി. ബാക്കി പണത്തിനായും പിടികിട്ടാത്ത പ്രതികള്‍ക്കായും അന്വേഷണം തുടരുമെന്ന് കുറ്റപത്രത്തിലുണ്ട്.

കേസില്‍ പ്രതികളുട ജാമ്യഹര്‍ജി കോടതിയിലെത്തിയപ്പോള്‍ സംഭവം ആകസ്‌മികമായി നടന്നതല്ലെന്നും വ്യക്തമായ ആസൂത്രണം ഇതിനുപിന്നിലുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ പുറത്തുകൊണ്ടുവരാനുള‌ള കാര്യങ്ങളെക്കുറിച്ചും കോടതി പറഞ്ഞിരുന്നു. പണം എത്തിച്ചത് എന്തിനെന്നും ഇതിന്റെ ഉറവിടം എവിടെയെ്നും അന്വേഷിക്കാന്‍ അന്വേഷണസംഘത്തോട് ഹൈക്കോടതി നി‌ര്‍ദ്ദേശിച്ചിരുന്നു.