
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി
July 23, 2021 12:05 pm
0
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി. പ്രത്യേക കോടതിയാണ് അര്‍ജുന്‍ ആയങ്കി നല്‍കിയ ജാമ്യ ഹര്‍ജി തള്ളിയത്. അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കരുതെന്ന് കസ്റ്റംസ് കോടതിയില്‍ വാദിച്ചിരുന്നു.
സ്വര്‍ണ്ണക്കടത്തിന്‍റെ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയാണെന്നായിരുന്നു കസ്റ്റംസിന്‍റെ പ്രധാനവാദം. നിരവധി തവണ വിമാനത്താവളങ്ങളിലൂടെ അര്‍ജുന്‍ സ്വര്‍ണം കടത്തിയെന്ന് വ്യക്തമായതായും കസ്റ്റംസ് കോടതിയെ അറിയിച്ചു. അര്‍ജുനെതിരെ മൊഴി നല്‍കിയ സാക്ഷികളുടെ വിവരങ്ങളും മുദ്രവെച്ച കവറില്‍ കസ്റ്റംസ് കോടതിക്ക് കൈമാറിയിരുന്നു.
അര്‍ജുന്‍റെ ഭാര്യ അമലയുടേയും പ്രതി ഉപയോഗിച്ചിരുന്ന കാറിന്‍റെ ഉടമയായ സജേഷിന്‍റെ മൊഴിയും ഇത്തരത്തില്‍ കോടതിക്ക് മുമ്ബാകെ കസ്റ്റംസ് സമര്‍പ്പിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. ഈ വാദം അംഗീകരിച്ചാണ് അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.