
ട്രാന്‍സ്ജെന്‍ഡറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി
July 21, 2021 1:46 pm
0
തിരുവനന്തപുരം: രോഗ്യമന്ത്രി വീണാ ജോര്‍ജ്.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ലിംഗമാറ്റ ശസ്ത്രക്രിയാ പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോകിയും അവതാരകയുമായ അനന്യ കുമാരി അലക്‌സിനെ ഇടപ്പള്ളി ടോള്‍ ജംക്ഷന് സമീപത്തെ ഫ്‌ലാറ്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ പാളിച്ച പറ്റിയതായി അനന്യ പരാതി ഉന്നയിച്ചിരുന്നു. ഇതിലുള്ള മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
അനന്യയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍റര്‍ കൂട്ടായ്മയും രംഗത്തെത്തിയിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ വന്ന പിഴവാണ് അനന്യയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് അനന്യയുടെ സുഹൃത്തുക്കളും ട്രാന്‍സ്ജെന്‍റേഴ്സ് കൂട്ടായ്മയും ആരോപിക്കുന്നത്.
അതേസമയം അനന്യയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ് പൊലീസ്. ആരോപണവിധേയനായ ഡോക്ടറെ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. മൃതദേഹം കണ്ടെത്തിയ ഫ്ലാറ്റില്‍ വീണ്ടും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.