Wednesday, 14th May 2025
May 14, 2025

മിഠായി തെരുവിലെ വഴിയോര കടകള്‍ തുറക്കരുത്; കേസെടുക്കും

  • July 19, 2021 8:07 am

  • 0

കോഴിക്കോട്: ഇന്ന് മിഠായി തെരുവിലെ വഴിയോര കടകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പൊലീസിന്‍റെ നിര്‍ദ്ദേശം.

കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകള്‍ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.

കടകള്‍ തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് വഴിയോര കച്ചവടക്കാര്‍ സിറ്റി പൊലീസ് കമ്മീഷണറെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്.

ലോക്ഡൗണ്‍ നിയന്ത്രണം പാലിച്ച്‌ കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.

കഴിഞ്ഞ ദിവസം മിഠായി തെരുവില്‍ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പൊലീസ് എത്തി ഒഴിപ്പിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായായിരുന്നു പൊലീസ് നടപടി.