Wednesday, 14th May 2025
May 14, 2025

മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി എ. സമ്ബത്തിനെ നിയമിച്ചു

  • July 16, 2021 5:50 pm

  • 0

taryതിരുവനന്തപുരം: ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി സി.പി..എം. നേതാവ് എ. സമ്ബത്തിനെ നിയമിച്ചു. സി.പി..എം. സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്.

മുന്‍ ലോക്‌സഭാംഗമായിരുന്നു എ. സമ്ബത്ത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ സമ്ബത്തിനെ ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. കാബിനറ്റ് റാങ്കോടെയായിരുന്നു നിയമനം.

ദല്‍ഹി കേരള ഹൗസിലായിരുന്നു പ്രത്യേക പ്രതിനിധിയായി സമ്ബത്ത് ചുമതല വഹിച്ചിരുന്നത്.

സമ്ബത്തിനെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നുപ്രളയത്തെതുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ക്യാബിനറ്റ് റാങ്കോടെ സമ്ബത്തിനെ ദല്‍ഹിയില്‍ നിയമിക്കുന്നതിനെതിരെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെ സമ്ബത്ത് പ്രത്യേക പ്രതിനിധി പദവി രാജിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് ചുമതലയെ തുടര്‍ന്നാണ് രാജിവെച്ചതെന്നായിരുന്നു സമ്ബത്ത് പ്രതികരിച്ചത്.