Wednesday, 14th May 2025
May 14, 2025

സ൪വ്വകലാശാല പ്രവേശന സമയത്ത് കുട്ടികളും രക്ഷിതാക്കളും സ്ത്രീധനത്തിനെതിരെ ബോണ്ടില്‍ ഒപ്പ് വയ്ക്കണ൦; പെണ്‍കുട്ടികള്‍ ധീരമായി നിലപാടെടുക്കണം- ഗവര്‍ണര്‍

  • July 16, 2021 5:17 pm

  • 0

തിരുവനന്തപുരം: കേരളത്തിലെ സ൪വ്വകലാശാലകളില്‍ സ്ത്രീധന നിരോധനത്തിനെതിരെ ശക്തമായ പ്രചാരണം തുടരുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

പ്രവേശന സമയത്ത് കുട്ടികളും രക്ഷിതാക്കളും സ്ത്രീധനത്തിനെതിരെ ബോണ്ടില്‍ ഒപ്പ് വയ്ക്കണ൦. ജീവനക്കാരും ഇതിന് തയ്യാറാകണ൦.

പെണ്‍കുട്ടികള്‍ ധീരമായി നിലപാടെടുക്കണമെന്നും അതിന് അവരെ പ്രാപ്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിരുദദാന ചടങ്ങിനും ഇതുണ്ടാകണ൦. സ൪വ്വകലാശാലകള്‍ക്ക് ഇതിന് അധികാരമുണ്ട്. സ൪വ്വകലാശാലകള്‍ നല്‍കുന്ന ബിരുദം ദുരുപയോഗം ചെയ്യാന്‍ കഴിയില്ല.

വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ ക്രിയാത്മകമായ പല നിര്‍ദ്ദേശങ്ങളും ഉയ൪ന്നു. ഈ മാസം 21-ന് തിരുവനന്തപുരത്ത് വീണ്ടും യോഗം ചേരു൦.

മറ്റുള്ള വിസിമാ൪ കൂടി പങ്കെടുത്ത് അന്തിമ രൂപം നല്‍കു൦. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു൦ പലരും തന്നെ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാലടി സ൪വ്വകലാശാല ഉത്തരപേപ്പ൪ കാണാതായ സ൦ഭവത്തില്‍ തനിക്ക് ഇതുവരെ പരാതി കിട്ടിയിട്ടില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ കുറ്റക്കാ൪ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി.