
മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി മുഴക്കിയാള്‍ അറസ്റ്റില്‍
July 14, 2021 5:51 pm
0
തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി മുഴക്കിയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാച്ചാണി സ്വദേശി അജിത്താണ് പൊലീസ് പിടിയിലായത്. പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് പറഞ്ഞ് മന്ത്രി കെ.രാധാകൃഷ്ണന് ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
മന്ത്രിയുടെ ഓഫീസിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാര്‍ പാവങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നും കെ. രാധാകൃഷ്ണന് ഇന്നലെ പറഞ്ഞിരുന്നു. പേരും സ്ഥലവും വിലാസവും നല്‍കിയ ശേഷമാണ് അജിത്ത് ഭീഷണി മുഴക്കിയത്.
ഇതിനു പിന്നാലെയാണ് ഓഫീസിലേക്ക് ഭീഷണി സന്ദേശമെത്തിയത്. എസ്.സി–എസ്.ടി വകുപ്പിലെ ഫണ്ടുകള്‍ തട്ടിയെടുത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.