Wednesday, 14th May 2025
May 14, 2025

വ്യാപാരികളും സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയം

  • July 14, 2021 2:50 pm

  • 0

സംസ്ഥാനത്ത് കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എല്ലാ കടകളും നാളെ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. 14 ജില്ലകളിലും നാളെ കടകള്‍ തുറക്കുമെന്നാണ് വെല്ലുവിളി. തടയാന്‍ പൊലീസ് ശ്രമിച്ചാല്‍ അതും നേരിടാന്‍ തയ്യാറാണെന്ന നിലപാടിലാണ് വ്യാപാരികള്‍.

സര്‍ക്കാര്‍ തീരുമാനം മാത്രമേ പാലിക്കാന്‍ കഴിയുകയുള്ളൂവെന്നും നാളത്തെ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് വ്യാപാരികളെ അറിയിച്ചുവെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ വ്യക്തമാക്കിസമരം നടത്തുകയാണെങ്കില്‍ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. സിപിഎമ്മിന്റെ മുന്‍ എംഎല്‍എയും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റുമായ വികെസി മമ്മദ് കോയയാണ് കട തുറക്കുന്ന പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.

സംഘടന കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ നടത്തിയ സമരത്തില്‍ കടകള്‍ തുറക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത്. കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട വികെസി മമ്മദ് കോയ വിദഗ്ദ സമിതിയുടെ തീരുമാനത്തില്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്ന് കുറ്റപ്പെടുത്തി. എല്ലാ ദിവസവും കടകള്‍ തുറക്കുന്ന രീതിയില്‍ തീരുമാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.