Wednesday, 14th May 2025
May 14, 2025

സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ മഠത്തില്‍ നിന്നൊഴിയണമെന്ന് ഹൈക്കോടതി

  • July 14, 2021 2:09 pm

  • 0

കൊ​ച്ചി: ലൂ​സി ക​ള​പ്പു​ര കോ​ണ്‍​വ​ന്‍റി​ല്‍​നി​ന്നു മാ​റി താ​മ​സി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നു ഹൈ​ക്കോ​ട​തി. മാ​റി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കാ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. എ​ന്നാ​ല്‍, ത​നി​ക്കു കോ​ണ്‍​വ​ന്‍റി​ല്‍ ത​ന്നെ താ​മ​സി​ക്ക​ണ​മെ​ന്നും അ​വി​ടെ സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍, കോ​ണ്‍​വ​ന്‍റി​ല്‍ പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നു നി​ര്‍​ദേ​ശി​ക്കാ​നാ​വി​ല്ലെ​ന്നും മ​ഠ​ത്തി​ല്‍​നി​ന്നു മാ​റി താ​മ​സി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. അ​ഭി​ഭാ​ഷ​ക​ര്‍ പി​ന്മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്നു ലൂ​സി ക​ള​പ്പു​ര സ്വ​ന്തം നി​ല​യ്ക്കാ​ണ് ഇ​ന്നു കോ​ട​തി​യി​ല്‍ വാ​ദം ഉ​ന്ന​യി​ച്ച​ത്മ​ഠ​ത്തി​ല്‍​നി​ന്നു മാ​റി​യാ​ല്‍ ത​നി​ക്കു താ​മ​സി​ക്കാ​ന്‍ ഇ​ട​മി​ല്ലെ​ന്നും ത​ന്‍റെ സ​ന്യാ​സ ജീ​വി​ത​ത്തി​നു അ​തു ത​ട​സ​മാ​കു​മെ​ന്നു​മാ​യി​രു​ന്നു ലൂ​സി ക​ള​പ്പു​ര​യു​ടെ വാ​ദം.

എ​ന്നാ​ല്‍, സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ നി​യ​മ​ങ്ങ​ള്‍ തു​ട​ര്‍​ച്ചാ​യാ​യി ലം​ഘി​ച്ച​തി​നാ​ല്‍ ലൂ​സി ക​ള​പ്പു​ര​യെ എ​ഫ്സി​സി സ​മൂ​ഹ​ത്തി​ല്‍​നി​ന്നു പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും അ​വ​രു​ടെ അ​പ്പീ​ല്‍ ത​ള്ളി​യ​താ​ണെ​ന്നും സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നാ​ല്‍ മ​ഠ​ത്തി​ല്‍ തു​ട​ര്‍​ന്നു താ​മ​സി​ക്കു​ന്ന​തും എ​ഫ്സി​സി സ​മൂ​ഹ​ത്തി​ന്‍റെ ഔദ്യോ​ഗി​ക വേ​ഷം ധ​രി​ക്കു​ന്ന​തും ശ​രി​യ​ല്ല.

മാ​ത്ര​മ​ല്ല, മ​ഠ​ത്തി​ല്‍​നി​ന്നു പു​റ​ത്തു​വ​ന്നാ​ല്‍ താ​മ​സി​ക്കാ​ന്‍ സ്ഥ​ല​മി​ല്ലെ​ന്നു പ​റ​യു​ന്ന​തും ശ​രി​യ​ല്ല. കാ​ര​ണം, സ​ന്യാ​സി​നീ സ​ഭ​യു​ടെ നി​യ​മം അ​നു​സ​രി​ച്ചു ഒ​രു മ​ഠ​ത്തി​ല്‍​നി​ന്നു യാ​ത്ര ചെ​യ്താ​ല്‍ മ​റ്റൊ​രു മ​ഠ​ത്തി​ല്‍ വേ​ണം താ​മ​സി​ക്കാ​ന്‍. എ​ന്നാ​ല്‍, കേ​സ് ന​ട​ത്തി​പ്പി​നാ​യി ലൂ​സി ക​ള​പ്പു​ര പ​ല​വ​ട്ടം മ​ഠ​ത്തി​ല്‍​നി​ന്നു പു​റ​ത്തു​പോ​യി താ​മ​സി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ഭി​ഭാ​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. കേ​സ് വി​ധി പ​റ​യാ​ന്‍ മാ​റ്റി.