Wednesday, 14th May 2025
May 14, 2025

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു; അഞ്ചു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

  • July 12, 2021 5:55 pm

  • 0

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്ബത്തൂര്‍ ലാബില്‍ അയച്ച സാമ്ബിളിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ 73 വയസുകാരിയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 19 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം എന്‍..വി. ആലപ്പുഴയില്‍ അയച്ച 5 സാമ്ബിളുകള്‍ കൂടി നെഗറ്റീവായി.

സിക; ഗര്‍ഭിണികള്‍ക്ക് വൈറസ് ബാധയുണ്ടായാല്‍ നേരത്തെ കണ്ടെത്തണമെന്ന് കേന്ദ്ര സംഘം സംസ്ഥാനത്ത് സിക സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന് പരിഗണന നല്‍കണമെന്ന് കേന്ദ്ര സംഘംസിക വൈറസ് പ്രതിരോധ മാര്‍ഗ്ഗങ്ങളും ആക്ഷന്‍ പ്ലാനും ആരോഗ്യവകുപ്പ് പ്രതിനിധികളുമായി കേന്ദ്ര സംഘം ചര്‍ച്ച ചെയ്തു. സിക ബാധിത മേഖലകള്‍ സംഘം സന്ദര്‍ശിച്ചു. ഈഡിസ് കൊതുകുകള്‍ വൈറസ് വാഹകരായതിനാല്‍ കൊതുകുകളുടെ ഉറവിടം കണ്ടെത്തി നിശിപ്പിക്കുന്നതിനാകണം സംസ്ഥാനം പ്രാധാന്യം നല്‍കേണ്ടത്.

ഗര്‍ഭിണികളിലെ വൈറസ് ബാധ വേഗത്തില്‍ കണ്ടെത്തണം. പനി രോഗലക്ഷണങ്ങളുമായി എത്തുന്നവരില്‍ പരിശോധിക്കുന്ന മറ്റ് രോഗങ്ങളുടെ പട്ടികയില്‍ സികയും ഉള്‍പ്പെടുത്തണം. എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സിക വൈറസ് പരിശോധന, ചികിത്സ മാര്‍ഗരേഖ നല്‍കാനും കേന്ദ്ര സംഘം നിര്‍ദ്ദേശം നല്‍കി. സികയ്ക്ക് സമാന ലക്ഷണങ്ങള്‍ മറ്റ് ജില്ലകളിലുള്ളവരിലും കാണിച്ചിരുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ കേന്ദ്ര സംഘത്തെ അറിയിച്ചു. കേന്ദ്രത്തില്‍ നിന്നുള്ള ആറ് അംഗ സംഘമാണ് കേരളം സന്ദര്‍ശിക്കുന്നത്. സിക ബാധിത മേഖലകളായ കിംസ് ആശുപത്രി, പാറശാല എന്നിവിടങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി.

കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് തുടങ്ങണമെന്നും കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചു. നിലവില്‍ 4 മെഡിക്കല്‍ കോളേജുകള്‍ക്ക് 2100 പരിശോധനാ കിറ്റുകളെത്തിച്ചു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍..വി. യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക വൈറസ് പരിശോധന നടത്തുന്നത്.