Wednesday, 14th May 2025
May 14, 2025

പെരുന്നാളിന് പള്ളികളില്‍ ഇളവ് അനുവദിക്കണമെന്ന് ഐ.എന്‍.എല്‍

  • July 12, 2021 5:48 pm

  • 0

ബലിപെരുന്നാളിന് വിശ്വാസികള്‍ക്ക് പെരുന്നാള്‍ നിസ്‌കാരത്തിന് പള്ളികളില്‍ ഇളവ് അനുവദിക്കണമെന്ന് ഐ.എന്‍.എല്‍. ഈ ആവശ്യമുന്നയിച്ച്‌ ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

ജൂലൈ 21ന് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പള്ളികളിലെ പ്രാര്‍ത്ഥന നഷ്ടപ്പെട്ടത് വിശ്വാസികള്‍ക്ക് മനഃപ്രയാസമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പള്ളികള്‍ തുറക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങളും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും ആവശ്യപ്പെട്ടിരുന്നു.