Wednesday, 14th May 2025
May 14, 2025

അഭയ കേസിലെ പ്രതികള്‍ക്ക് നിയമ വിരുദ്ധ പരോള്‍: ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

  • July 12, 2021 9:10 am

  • 0

കൊച്ചി: അന്തിമ വിധി വന്നിട്ടും അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് നിയമ വിരുദ്ധ പരോള്‍ അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സി.ബി.ഐക്കോടതി ശിക്ഷിച്ച്‌ അഞ്ച് മാസം തികയും മുന്‍പ് പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആരോപണം.

പരോള്‍ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണെന്ന ജയില്‍ ഡി.ജി.പിയുടെ വിശദീകരണം കളവാണെന്നും ഹര്‍ജിയിലുണ്ട്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സിയാദ് റഹ്മാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.