
സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
July 12, 2021 8:28 am
0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളിലൊഴികെ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണം. തിങ്കളാഴ്ച ഇത് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വ്യാഴാഴ്ച വരെ മഴ ശക്തമായി തുടരും. കടല്‍ പ്രക്ഷുപ്തമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നല്‍കി. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍നിന്ന് കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.