
രമേശ് ചെന്നിത്തലയും എം.എ ആരിഫ് എം.പിയും സിനിമയിലേക്ക്.!!
July 9, 2021 1:46 pm
0
ആലപ്പുഴ: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.എ ആരിഫ് എംപിയും അഭിനേതാക്കളാകുന്നു. റെജു കോശി എഴുതി നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന ‘ഹരിപ്പാട് ഗ്രാമപഞ്ചായത്ത്‘ എന്ന സിനിമയിലാണ് ഇരുവരും വേഷമിടാന്‍ ഒരുങ്ങുന്നത്. രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ തന്നെയാണ് രമേശ് ചെന്നിത്തല അഭിനയിക്കുന്നത്. എന്നാല്‍ എം.ജി ശ്രീകുമാര്‍ ആലപിച്ച ഗാനത്തിലാണ് ആരിഫ് എംപി എത്തുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ട മൂന്ന് രംഗങ്ങളിലാണ് രമേശ് ചെന്നിത്തല അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹരിപ്പാട്ടെ അക്കര ബാബുവിന്റെയും അവിടത്തെ രാഷ്ട്രീയ പശ്ചാത്തലവുമാണ് ചിത്രത്തില്‍ നര്‍മ്മത്തോടെ അവതരിപ്പിക്കുന്നത്. അസ്കര്‍ സൗദാനാണ് നായകന്‍. ധര്‍മ്മജന്‍, നീന കുറുപ്പ്, ഭീമന്‍ രഘു, ബിജുകുട്ടന്‍, കോബ്രാ രാജേഷ്, അരിസ്റ്റോ സുരേഷ്, ഫിയാസ് കരീം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.