
കരിപ്പൂര്‍ വിമാനദുരന്തം: പരിക്കേറ്റ 75 പേര്‍ക്ക് നഷ്ടപരിഹാരം നല്കി
July 9, 2021 8:45 am
0
മലപ്പുറം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനദുരന്തത്തിന് ഒരുവര്‍ഷം തികയാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ നഷ്ടപരിഹാരം ലഭിച്ചത് 75 പേര്‍ക്ക്. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് ഏഴിനായിരുന്നു കോഴിക്കോട് വിമാനത്താവളത്തില്‍ ദുബൈയില്‍നിന്നെത്തിയ വിമാനം അപകടത്തില്‍പെട്ടത്.
21പേര് മരിക്കുകയും 165 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 75 പേര്‍ക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. പരിക്കേറ്റ മറ്റുള്ളവരും മരിച്ചവരുടെ ബന്ധുക്കളും തുടര്‍നടപടികള്‍ക്ക് വിദേശത്തുള്ള നിയമസ്ഥാപനങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമായോ എന്നതിനെക്കുറിച്ചറിയില്ലെന്ന് വിമാന കമ്ബനി അധികൃതര്‍ വ്യക്തമാക്കി.
പരിക്കേറ്റവരില്‍ 122 പേരും മരിച്ചവരില്‍ ഒരാളുടെ ബന്ധുവുമാണ് വിമാനക്കമ്ബനിയുമായി നഷ്ടപരിഹാരത്തിന് ബന്ധപ്പെട്ടത്. ഇതില്‍ രണ്ടുപേര്‍ ഇപ്പോഴും ചികിത്സയിലാണ്. ചികിത്സ പൂര്‍ത്തിയായശേഷം ബന്ധപ്പെടാമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. ബാക്കിയുള്ളവര്‍ക്കാണ് നഷ്ടപരിഹാരം സംബന്ധിച്ച് വാഗ്ദാനപത്രം അയച്ചത്. ഇതില്‍ ഒാഫര്‍ സ്വീകരിച്ച 75 പേര്‍ക്ക് തുക ലഭിച്ചു.ബാക്കിയുള്ളവരില്‍ 35 പേര്‍ക്കായി വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കോഴിക്കോട്ട് കൂടിക്കാഴ്ച നടക്കും.
പരിക്കേറ്റവരുടെ കക്ഷികളും അഭിഭാഷകരും വിമാനക്കമ്ബനി– ഇന്‍ഷുറന്‍സ് കമ്ബനി പ്രതിനിധികളും അഭിഭാഷകരും ചര്‍ച്ച നടത്തിയ ശേഷമാകും തുക സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക. അംഗീകരിച്ചാല്‍ 48 മണിക്കൂറിനകം നഷ്ടപരിഹാരം അക്കൗണ്ടിലേക്ക് നല്‍കും. അതേസമയം, മരിച്ചവരില്‍ ഒരാളുടെ ബന്ധുവിന് ഒാഫര്‍ ലെറ്റര്‍ നല്‍കിയിട്ടുണ്ടെങ്കിലും അംഗീകരിച്ചിട്ടില്ല.
മരിച്ച 18 പേരും പരിക്കേറ്റവരില്‍ 25പേരും യു.എ.ഇ ആസ്ഥാനമായ സ്ഥാപനത്തെയും പരിക്കേറ്റ ബാക്കി 18 പേര് അമേരിക്ക ആസ്ഥാനമായ നിയമസ്ഥാപനത്തെയുമാണ് നഷ്ടപരിഹാരം ലഭിക്കാന്‍ ചുമതലപ്പെടുത്തിയത്. പരിക്കിെന്റ അവസ്ഥ, തുടര്‍ചികിത്സക്ക് വരുന്ന ചെലവ്, പരിക്ക് ജീവിതത്തിലുണ്ടാക്കിയ ആഘാതം എന്നിവ കണക്കാക്കിയാണ് നഷ്ടപരിഹാരം നിര്‍ണയിച്ചിരിക്കുന്നത്.