Wednesday, 14th May 2025
May 14, 2025

സംസ്ഥാന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കും

  • July 7, 2021 5:31 pm

  • 0

സംസ്ഥാന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 24ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകളാണ് മാറ്റിവെക്കാന്‍ ആലോചിക്കുന്നത്. ..ടി, ജെ..ഇ പരീക്ഷകള്‍ അതേദിവസം നടക്കുന്നതിനാലാണ് പരീക്ഷകള്‍ മാറ്റിവെക്കുന്നത്. അന്തിമ തീരുമാനം ഉടനെടുക്കുമെന്ന് എന്‍ട്രന്‍സ് കമ്മീഷണറേറ്റ് അറിയിച്ചു.

ജൂലൈ 11ന് തീരുമാനിച്ചിരുന്ന പരീക്ഷ കോവിഡ് വ്യാപനം കണക്കിലെടുത്ത് 24ലേക്ക് നീട്ടിവെക്കുകയായിരുന്നു. ഒന്നരലക്ഷത്തോളം പേരാണ് ഇത്തവണ പരീക്ഷയ്ക്കു വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് മാറ്റിവെക്കാനുള്ള ആലോചന. അതേസമയം, ജെ..ഇ മെയിന്‍ പരീക്ഷയുടെ മൂന്നാം സെഷന്‍ ജൂലൈ 20 മുതല്‍ 25 വരെയും നാലാം സെഷന്‍ 27 മുതല്‍ ആഗസ്റ്റ് രണ്ടുവരെയുമാണ് നടക്കുക.