
പാലത്തായി പീഡനം: വധശിക്ഷവരെ ലഭിക്കാവുന്ന പോക്സോ വകുപ്പുകള്‍ ചേര്‍ത്ത് അനുബന്ധ കുറ്റപത്രം
July 7, 2021 8:14 am
0
കണ്ണൂര്‍: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിെന്റ അനുബന്ധ കുറ്റപത്രത്തില്‍ അധ്യാപകനും ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ പ്രതി കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജെനതിരെ (പപ്പന് -45) ഗുരുതര വകുപ്പുകള്‍. പ്രത്യേക അന്വേഷണസംഘം തയാറാക്കിയ അനുബന്ധ കുറ്റപത്രത്തില്‍ വധശിക്ഷവരെ ലഭിച്ചേക്കാവുന്ന പോക്സോ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഡിവൈ.എസ്.പി രത്നകുമാറിെന്റ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് തലശ്ശേരി ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി മുമ്ബാകെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.
പോക്സോ പ്രകാരം പാനൂര്‍ പൊലീസെടുത്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പോക്സോ ഒഴിവാക്കിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിെന്റ കുറ്റപത്രം ക്രൈംബ്രാഞ്ചിനെ തിരുത്തുന്നതാണ്. 376 എ, ബി വകുപ്പുകള്‍ക്ക് പുറമെ 376 -2 എഫ് തുടങ്ങിയ വകുപ്പുകളാണ് അതില്‍ ചുമത്തിയിട്ടുള്ളത്. 376 എ.ബി വകുപ്പിന് കുറഞ്ഞ ശിക്ഷ 20 വര്‍ഷം തടവാണ്. ശേഷിക്കുന്ന കാലം മുഴുവന്‍ തടവ് അല്ലെങ്കില്‍, വധശിക്ഷവരെ ലഭിച്ചേക്കാം. അധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തുന്ന ലൈംഗികാതിക്രമമാണ് 376 -2 എഫ് വകുപ്പിെന്റ പരിധിയില്‍ വരുന്നത്. ഇതിന് ചുരുങ്ങിയത് 10 വര്‍ഷം തടവ് അല്ലെങ്കില്‍, ആജീവനാന്തകാലം തടവാണ് ശിക്ഷ. ഗൗരവമേറിയ ലൈംഗികാതിക്രമം സംബന്ധിച്ച മറ്റ് വകുപ്പുകളും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.
കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. പീഡനം നടന്ന സ്കൂളിലെ ശുചിമുറിയില്‍നിന്ന് ലഭിച്ച രക്തക്കറയും അതിെന്റ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും പ്രതിക്കെതിരായ ശക്തമായ തെളിവാണ്. ഇരയുടെ കൂട്ടുകാരികളുടെ മൊഴിയും സംഘ്പരിവാര്‍ അധ്യാപക സംഘടന എന്‍.ടി.യുവിെന്റ ജില്ല നേതാവ് കൂടിയായ പ്രതി പത്മരാജന് എതിരാണ്. 2020 മാര്‍ച്ചിലാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ മുമ്ബാകെ മൊഴിനല്‍കിയത്. കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ക്രൈംബ്രാഞ്ച് മേധാവി ഐ.ജി എസ്. ശ്രീജിത്ത് പത്മരാജനെതിരെ തെളിവില്ലെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിക്ക് വിശ്വാസ്യതയില്ലെന്നും പറഞ്ഞത് ഏറെ വിവാദമായിരുന്നു.
പ്രതിക്കെതിരെ പോക്സോ ചുമത്താനാകില്ലെന്ന റിപ്പോര്‍ട്ടാണ് ൈക്രംബ്രാഞ്ച് കോടതിയില്‍ നല്‍കിയത്. ഇതോടെ പ്രതിയെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയരുകയും പെണ്‍കുട്ടിയുടെ മാതാവും ആക്ഷന്‍ കമ്മിറ്റിയും കോടതിയെ സമീപിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡി.വൈ.എസ്.പി രത്നകുമാറിെന്റ നേതൃത്വത്തില്‍ എ.ഡി.ജി.പി ഇ.ജെ. ജയരാജെന്റ മേല്‍നോട്ടത്തിലുള്ള പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചത്. ആറു മാസത്തിലേറെ നീണ്ട അന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം വിട്ടുകളഞ്ഞ തെളിവുകള്‍ ശേഖരിച്ച് അനുബന്ധ കുറ്റപത്രം തയാറാക്കിയത്.