Wednesday, 14th May 2025
May 14, 2025

ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകില്ലെന്ന് കെ.സുരേന്ദ്രന്‍

  • July 5, 2021 2:46 pm

  • 0

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ചൊവ്വാഴ്ച കൊടകര കുഴല്‍പ്പണക്കേസില്‍ കേസില്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ചൊവ്വാഴ്ച കാസര്‍കോട്ട് ബി.ജെ.പി സംസ്ഥാന നേതൃയോഗം ചേരുന്നതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊടകര കുഴല്‍പ്പണ കേസില്‍ ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. സുരേന്ദ്രന്‍റെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്.

സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എം നേതാക്കള്‍ പ്രതിരോധത്തിലായതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് തനിക്കെതിരായ ക്രൈംബ്രാഞ്ച് നോട്ടീസിന് പിന്നിലെന്നാണ് സുരേന്ദ്രന്‍റെ ആരോപണം.