Wednesday, 14th May 2025
May 14, 2025

കേരളത്തിലും തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ്

  • July 5, 2021 11:41 am

  • 0

കേരളത്തിലുമം തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. തീവ്രവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ അക്രമണം നടത്താന്‍ സാധ്യതണ്ടെന്നാണ് മുന്നറിയിപ്പ്.

തമിഴ്നാട്ടില്‍ പ്രദേശിക ആക്രമണത്തിന് സാധ്യത ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേരളത്തില്‍ നിന്ന് തീവ്രവാദസംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ ആളുകള്‍ പോയതും തമിഴ്നാട്ടിലെ അല്‍ഉമ്മ സംഘടനകളെ കുറിച്ചും കേന്ദ്ര എജന്‍സികള്‍ പരിശോദിച്ച്‌ വരുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ജഗ്രത പുലര്‍ത്താനാണ് കേന്ദ്ര നിര്‍ദ്ദേശം.

ഏതാനും മാസങ്ങളായി കേരളത്തിലും തമിഴ്‌നാട്ടിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അതീവനിരീക്ഷണം നടക്കുന്നുണ്ട്ഡ്രോണ്‍ ആക്രണമങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലേയും കേരളത്തിന്റേയും തെക്കന്‍ തീരദേശമേഖലയില്‍ നാവികസേനയും തീരസുരക്ഷാസേനയും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.