Wednesday, 14th May 2025
May 14, 2025

പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു; എല്ലാ ജില്ലകളിലും 100 കടന്നു

  • July 5, 2021 8:30 am

  • 0

തിരുവനന്തപുരം: പെട്രോള്‍ വില ഇന്നും വര്‍ദ്ധിച്ചു. ലിറ്ററിന് 35 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും പെട്രോള്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയും, കൊച്ചിയില്‍ 100.06 രൂപയും, കോഴിക്കോട് 101.66 രൂപയുമാണ് ഇന്നത്തെ വില. ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ഉയരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും ഇന്ധന വില കൂടിയേക്കും.