Wednesday, 14th May 2025
May 14, 2025

കിറ്റക്സിനെ ക്ഷണിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍; വമ്ബന്‍ വാഗ്ദാനങ്ങള്‍

  • July 2, 2021 5:19 pm

  • 0

കൊച്ചി: 3500 കോടിയുടെ വ്യവസായ പദ്ധതി നടപ്പാക്കാന്‍ കിറ്റക്സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍. നിക്ഷേപത്തിന് 40 ശതമാനം സബ്സിഡി, 10 വര്‍ഷത്തെ തൊഴിലാളികളുടെ ശമ്ബള ത്തിന്റെ 20% സര്‍ക്കാര്‍ നല്‍കും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് തമിഴ്നാട് വാഗ്ദാനം ചെയ്തിട്ടുള്ളത്. തമിഴ്നാട്ടില്‍ പദ്ധതി നടപ്പാക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കിറ്റക്സ് ചെയര്‍മാന്‍ സാബു എം ജേക്കബ് പറഞ്ഞു.

35,000 പേര്‍ക്ക് തൊഴില്‍ നല്‍കാവുന്ന 3500 കോടി രൂപയുടെ പദ്ധതിയായിരുന്നു കിറ്റക്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നത്കൊച്ചിയില്‍ നടന്ന നിക്ഷേപ സംഗമത്തില്‍ സര്‍ക്കാരുമായി താല്‍പര്യപത്രം ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ച്ചയായ കമ്ബനിയിലെ പരിശോധനയുടെ പശ്ചാത്തലത്തിലാണ് പദ്ധതിയില്‍നിന്ന് പിന്മാറുകയാണെന്ന് കിറ്റക്സ് കമ്ബനി തീരുമാനമെടുത്തത്. ഇതിന് പിന്നാലെയാണ് കിറ്റക്സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ രംഗത്ത് വന്നത്.

പകുതി വിലയ്ക്ക് സ്ഥലം, സ്റ്റാബ് ഡ്യൂട്ടിയില്‍ 100 ശതമാനം ഇളവ്, ആറ് വര്‍ഷത്തേക്ക് 5 ശതമാനം പലിശയിളവ്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംവിധാനങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍. ബൗദ്ധിക സ്വത്തവകാശ ചിലവുകള്‍ക്ക് 50 ശതമാനം സബ്‌സിഡി, തൊഴിലാളി പരിശീലനത്തിന് ആറുമാസം വരെ 4000 രൂപയും എസ്.സി, എസ്,ടി വിഭാഗങ്ങള്‍ക്ക് 6000 രൂപയും സാമ്ബത്തിക സഹായം, ഗുണ നിലവാര സര്‍ട്ടിഫിക്കേഷനുകള്‍ക്ക് 50 ശതമാനം സബ്‌സിഡി, അഞ്ച് വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി, മൂലധന ആസ്തികള്‍ക്ക് 100 ശതമാനം സംസ്ഥാന ജിഎസ്ടി ഇളവ് എന്നിവയെല്ലാം നല്‍കുമെന്നും തമിഴ്നാട് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുണ്ട്.

പദ്ധതി നടപ്പാക്കാന്‍ തമിഴ്നാട് മുന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നാണ് കിറ്റക്സ് ചെയര്‍മാന്‍ സാബു എം ജേക്കബ് ന്യൂസ്‌ 18 നോട്‌ പറഞ്ഞു. കിറ്റക്സ് ഗ്രൂപ്പുമായുള്ള പ്രശ്നം ചെയ്തു തീരുമാനിക്കുമെന്നാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ പോലും തന്നെ വിളിച്ചിട്ടില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു. കമ്ബനിക്ക്‌ തൊഴില്‍ വകുപ്പ് നല്‍കിയ നോട്ടീസ് പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കിയിരുന്നു.