Wednesday, 14th May 2025
May 14, 2025

സുനന്ദ പുഷ്​കറിന്‍റെ മരണം: തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന ഹരജി വിധി പറയാന്‍ മാറ്റി

  • July 2, 2021 11:54 am

  • 0

ന്യൂഡല്‍ഹി: സുനന്ദ പുഷ്​കറിന്‍റെ മരണവുമായി ബന്ധപ്പെട്ട്​ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന്​ ആവശ്യപ്പെട്ട്​ നല്‍കി ഹരജി വിധി പറയാന്‍ മാറ്റി. ഡല്‍ഹി റോസ്​ അവന്യു കോടതിയാണ് കേസ്​ വിധി പറയാനായി മാറ്റിയത്​. ഇത്​ രണ്ടാം തവണയാണ്​ ഇത്തരത്തില്‍ ഹരജിയില്‍ വിധി പറയുന്നത്​ മാറ്റുന്നത്​.

വെര്‍ച്വലായാണ്​​ കേസിന്‍റെ അവസാനഘട്ട വാദങ്ങള്‍ നടന്നത്​. പ്രത്യേക കോടതി ജഡ്​ജി ഗീതാഞ്​ജലി ഗോയല്‍ ഏപ്രില്‍ 12നാണ്​ ഹരജി വിധി പറയാനായി മാറ്റിയത്​. മുതിര്‍ന്ന അഭിഭാഷകന്‍ വികാസ്​ ഫവയാണ്​ ശശി തരൂരിന്​ വേണ്ടി ഹാജരായത്​. അഡിഷീല്‍ പബ്ലിക്​ പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്​തവയാണ്​ സര്‍ക്കാറിനെ പ്രതിനിധീകരിച്ച്‌​ ഹാജരായത്​.

2014 ജനുവരിയിലാണ്​ സുനന്ദ പുഷ്​കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്​. കേസില്‍ ശശി തരൂരിനെതിരെ ആത്​മഹത്യ പ്രേരണക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ്​ പൊലീസ്​ ആവശ്യം.