Wednesday, 14th May 2025
May 14, 2025

കോവിഡ് വ്യാപനം; കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കര്‍ണാടകം

  • July 2, 2021 10:10 am

  • 0

ബെം​ഗളൂരു: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കര്‍ണാടകം. സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ പരിശോധനഫലം ഹാജരാക്കണ്ടതില്ലെന്നും വ്യക്‌തമാക്കി .

ഇടക്കിടെ സംസ്ഥാനത്ത് വന്നുപോകുന്ന വ്യാപാരികളും വിദ്യാര്‍ത്ഥികളും രണ്ടാഴ്ച കൂടുമ്ബോള്‍ പരിശോധന നടത്തണമെന്നും വ്യക്‌തമാക്കി ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും ഇളവുനല്‍കുമെന്നും അറിയിച്ചു . നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികളെടുക്കുമെന്നും വ്യക്‌തമാക്കി .