Wednesday, 14th May 2025
May 14, 2025

പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പടെ വകവരുത്തും; തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് ഭീഷണിക്കത്ത് ​​​​

  • June 30, 2021 3:08 pm

  • 0

തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം എല്‍ എയ്ക്ക് വധഭീഷണി. തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. എം എല്‍ എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്.

പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പടെ വകവരുത്തുമെന്നാണ് കത്തില്‍ പറയുന്നത്. ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തിയതിന്‍റെ പ്രതികാരമാണ് വധഭീഷണിക്ക് പിന്നിലെന്ന് കത്തില്‍ പറയുന്നുണ്ട്.

കത്ത് പോസ്റ്റ് ചെയ്‌തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. കത്ത് ലഭിച്ചതിനെ
തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.