Wednesday, 14th May 2025
May 14, 2025

വിസ്മയ കേസ് പ്രതി കിരണ്‍ കുമാര്‍ കോവിഡ് പോസിറ്റീവ്

  • June 30, 2021 11:54 am

  • 0

വിസ്മയ കേസ് പ്രതി കിരണ്‍ കുമാര്‍ കോവിഡ് പോസിറ്റീവ്. പ്രതിയെ വിസ്മയയുടെ വീട്ടിലെത്തിച്ച്‌ അന്വേഷണ സംഘം തെളിവെടുപ്പ് നടത്താനിരിക്കെയാണ് കോവിഡ് പോസിറ്റീവായത്. ശാസ്താംകോട്ട പൊലീസിന്റെ കസ്റ്റഡിയിലുള്ള കിരണിനെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. കിരണിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കെയാണ് രോഗം ബാധിച്ചത്.

ജനുവരിയില്‍ കിരണ്‍ വിസ്മയയെയും സഹോദരനെയും മര്‍ദിച്ച സംഭവത്തിലാണ് തെളിവെടുപ്പ് നടത്താനിരുന്നത്. ഇന്നലെ കിരണ്‍ കുമാറിനെ ശാസ്താം നടയിലെ വീട്ടിലും പൊരുവഴി എസ്.ബി.ഐ ബ്രാഞ്ചിലും പന്തളം എന്‍.എസ്.എസ് കോളേജിലും എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.

വിവാഹത്തിന് ശേഷം അഞ്ച് തവണ വിസ്മയയെ മര്‍ദ്ദിച്ചു എന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കിരണ്‍ ഇന്നലെ സമ്മതിച്ചുമരിച്ച ദിവസം മര്‍ദ്ദനമുണ്ടായില്ല എന്നാണ് കിരണ്‍ പറയുന്നത്. അതേസമയം ശാസ്ത്രിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വിസ്മയയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമാകൂ എന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.