
അനില്‍കാന്ത് പുതിയ പൊലീസ് മേധാവി
June 30, 2021 10:58 am
0
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനില്‍കാന്ത് ചുമതലേല്‍ക്കും. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാര്‍, ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ എന്നിവര്‍ കൂടി അടങ്ങിയ പട്ടികയില്‍ നിന്നാണ് അനില്‍കാന്തിനെ തെരഞ്ഞെടുത്തത്.
നിലവില്‍ സംസ്ഥാന റോഡ് സുരക്ഷാ കമ്മിഷണറാണ് അനില്‍കാന്ത്. പഞ്ചാബ് സ്വദേശിയായ ഇദ്ദേഹം 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. 2022 ജനുവരി വരെയാണ് സര്‍വീസ് കാലാവധി.
യുപിഎസ്‌സി നല്‍കിയ പട്ടികയില്‍ സുദേശ് കുമാറാണ് ഒന്നാമതായി ഉണ്ടായിരുന്നത്. എന്നാല്‍ മകള്‍ പൊലീസുകാരനെ മര്‍ദിച്ചത്, ക്യാമ്ബ് ഫോളോവര്‍മാരെ ദാസ്യപ്പണിയെടുപ്പിച്ചു തുടങ്ങിയ വിവാദങ്ങള്‍ സുദേശ് കുമാറിന് തിരിച്ചടിയായി. പൊലീസ് സംഘടനകള്‍ക്കും സുദേശ് പ്രിയങ്കരനായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.