Wednesday, 14th May 2025
May 14, 2025

സാജന്‍ കേരളീയനാണ് എന്നത് അഭിമാനം: നീന്തല്‍ താരം സാജന്‍ പ്രകാശിന് അഭിനന്ദനം അറിയിച്ച്‌ നടന്‍ മോഹന്‍ലാല്‍

  • June 28, 2021 7:27 pm

  • 0

ഒളിമ്ബിക്സ് യോഗ്യത നേടിയ മലയാളി നീന്തല്‍ താരം സാജന്‍ പ്രകാശിന് അഭിനന്ദനം അറിയിച്ച്‌ സൂപ്പര്‍ താരം മോഹന്‍ലാല്‍. തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ സാജന്‍ പ്രകാശിന് അഭിനന്ദനം അറിയിച്ചത്. സാജന്‍ കേരളീയനാണ് എന്നത് ഈ നേട്ടത്തില്‍ അഭിമാനിക്കാനുള്ള മറ്റൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

ഒളിമ്ബിക്സില്‍ എ സ്റ്റാന്‍ഡേര്‍ഡ് യോഗ്യത നേടിയ ആദ്യ ഇന്ത്യകാരനായ സാജന്‍ പ്രകാശിന് അഭിനന്ദനങ്ങള്‍. കേരളത്തില്‍ നിന്നുള്ള വ്യക്തിയാണ് താങ്കള്‍ എന്നത് ഈ നേട്ടത്തില്‍ അഭിമാനിക്കാന്‍ മറ്റൊരു കാരണമാകുന്നു. സാജന്‍ പ്രകാശിന് എല്ലാ ഭാവുകങ്ങളും നേരുന്നുഎന്നാണ് മോഹന്‍ലാല്‍ കുറിച്ചത്സാജന്‍ പ്രകാശിന്റെ ചിത്രത്തിനൊപ്പമാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. അതേസമയം 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലായിരിക്കും ടോക്കിയോ ഒളിമ്ബിക്‌സില്‍ സാജന്‍ മത്സരിക്കുന്നത്. ഒളിമ്ബിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് സാജന്‍.