
പൊലീസ് മേധാവി: തച്ചങ്കരിക്ക് യു.പി.എസ്.സി ‘ചെക്ക്’, സന്ധ്യക്ക് സാധ്യതയേറി
June 25, 2021 8:14 am
0
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പിന്‍ഗാമിയാകുന്നതില്‍ ടോമിന് ജെ. തച്ചങ്കരിയുടെ പേര് യു.പി.എസ്.സി വെട്ടി. യു.പി.എസ്.സിയുടെ മൂന്നംഗ പട്ടികയില്‍ വിജിലന്‍സ് ഡയറക്ടര്‍ സുദേഷ്കുമാര്‍, ഫയര്‍ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ, റോഡ് സേഫ്റ്റി കമീഷണര്‍ എസ്. അനില്‍കാന്ത് എന്നിവര്‍ ഇടംനേടിയതെന്നാണ് വിവരം. വ്യാഴാഴ്ച ചേര്‍ന്ന യു.പി.എസ്.സി യോഗം പട്ടിക സര്‍ക്കാറിന് കൈമാറി. മന്ത്രിസഭ ചര്‍ച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും.
കേന്ദ്ര ഡെപ്യൂേട്ടഷനിലുള്ള അരുണ്‍കുമാര്‍ സിന്‍ഹ, മനുഷ്യാവകാശ കമീഷനിലെ ചീഫ് ഇന്‍െവസ്റ്റിഗേഷന്‍ ഒാഫിസറായ ടോമിന് ജെ.തച്ചങ്കരി, സുദേഷ് കുമാര്‍, ബി. സന്ധ്യ, എസ്. അനില്‍കാന്ത്, നിധിന് അഗര്‍വാള്‍, എസ്. ആനന്ദകൃഷ്ണന്, കെ. പത്മകുമാര്‍, ഹരിനാഥ്മിശ്ര എന്നിവരുടെ പേരുകളാണ് സംസ്ഥാനം യു.പി.എസ്.സിയുടെ പരിഗണനക്ക് സമര്‍പ്പിച്ചത്. ചീഫ് സെക്രട്ടറി വി.പി. ജോയ്, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരാണ് കേരളത്തിെന്റ പ്രതിനിധികളായി യോഗത്തില്‍ പെങ്കടുത്തത്.
അനധികൃത സ്വത്ത് സമ്ബാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ തച്ചങ്കരിയുടെ പേര് പരിഗണിക്കേണ്ടതില്ലെന്ന് യോഗം തീരുമാനിക്കുകയാതിരുന്നു. കേന്ദ്ര ഡെപ്യൂേട്ടഷനില്‍ കഴിയുന്ന അരുണ്‍കുമാര്‍ സിന്‍ഹ കേരളത്തിലേക്ക് മടങ്ങിവരുന്നതിനോട് താല്പര്യം പ്രകടിപ്പിച്ചില്ലത്രെ.
പട്ടികപ്രകാരം ഡി.ജി.പി പദവിയിലുള്ള സുദേഷ് കുമാറിനാണ് ആദ്യ പരിഗണന. എന്നാല്‍, ഇദ്ദേഹത്തിെന്റ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. സുദേഷ് കുമാറിനെ ഡി.ജി.പിയാക്കാന്‍ വടക്കേ ഇന്ത്യന്‍ െഎ.പി.എസ് ലോബി വലിയ ചരടുവലികളാണ് നടത്തുന്നത്. സന്ധ്യയെ ഡി.ജി.പിയാക്കി പുതിയ ചരിത്രം കുറിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കാനുള്ള സാധ്യത തള്ളാനാകില്ല.