Wednesday, 14th May 2025
May 14, 2025

കെപിസിസി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങ്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കേസ്

  • June 16, 2021 4:17 pm

  • 0

തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷനായി കെ സുധാകരന്‍ സ്ഥാനമേറ്റെടുത്ത ചടങ്ങിനെത്തിയ കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ തടിച്ചു കൂടിയതിനാണ് കേസ്‌. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.

കണ്ണൂരില്‍ നിന്നടക്കം സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷനാവുന്നത് നേരില്‍ കാണാന്‍ പ്രവര്‍ത്തകര്‍ ഇന്ദിര ഭവനിലെത്തിയിരുന്നുപ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നേതാക്കളടക്കം പാടുപെട്ടിരുന്നു.ഇതോടെ കോണ്‍ഗ്രസിലെ ദേശീയസംസ്ഥാന നേതാക്കളടക്കം കേസില്‍ പ്രതികളാകും.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ മുരളീധരന്‍, കെ ബാബു, എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, എ ഐ സി സി സെക്രട്ടറിമാര്‍ അടക്കം വലിയൊരുനിര തന്നെ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി ഇന്ദിരഭവനിലെത്തിയിരുന്നു.