
സംസ്ഥാനത്ത് 11 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്; ശക്തമായ മഴക്കും കാറ്റിനും സാധ്യത
June 14, 2021 10:12 am
0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത കാറ്റിനും മഴക്കും സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം.11 ജില്ലകളില്‍ തിങ്കളാഴ്ച മഞ്ഞ ജാഗ്രത നിര്‍േദശം പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്.
ജൂണ്‍ 17വരെ കേരളത്തില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
കാറ്റിന്‍റെയും മഴയുടെയും പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി.