
കെ.പി.സി.സി അദ്ധ്യക്ഷ പദത്തിലേക്ക് കെ. സുധാകരന്‍, ഹൈക്കമാന്‍ഡ് പ്രഖ്യാപനം രണ്ടുദിവസത്തിനകം
June 7, 2021 8:03 pm
0
തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷനായി കെ.. സുധാകരനെ നിയോഗിക്കുമെന്ന് സൂചന..ഹൈക്കമാന്റിന്റെ അന്തിമ പരിഗണനയില്‍ കെ സുധാകരന്‍ മാത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുക.. ഇത് സംബന്ധിച്ച രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടായേക്കും.. പ്രതിപക്ഷ നേതാവും, ഭൂരിപക്ഷം എം പിമാരും എം.എല്‍.എമാരും സുധാകരനെ പിന്തുണച്ചെന്നാണ് താരീഖ് അന്‍വറിന്റെ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് താരിഖ് അന്‍വര്‍ സോണിയ ഗാന്ധിക്ക് കൈമാറി. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.. സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു താരീഖ് അന്‍വറിന് ലഭിച്ച നിര്‍ദ്ദേശം. കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷുമാണ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ടായിരുന്നത്