Sunday, 11th May 2025
May 11, 2025

കണക്കില്ലാതെ പണമൊഴുക്കിയിട്ടും വട്ടപ്പൂജ്യം; പണമെവിടെ​ പോയി എന്ന്​ പരിശോധിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ച്‌​ ബി.ജെ.പി കേന്ദ്ര നേതൃത്വം

  • June 7, 2021 1:49 pm

  • 0

തിരുവനന്തപുരം: സംസ്​ഥാനത്തെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാന്‍ സ്വതന്ത്രമായമൂന്നംഗ സമിതിയെ കേന്ദ്ര നേതൃത്വം നിയോഗിച്ചു. മുന്‍ ഐ..എസ്​ ഉദ്യേഗസ്​ഥരായിരുന്ന സി.വി.ആനന്ദബോസ്, ജേക്കബ് തോമസ്, ഡല്‍ഹി മെട്രോ മുന്‍ ചീഫ്​ ഇ.ശ്രീധരന്‍ എന്നിവരാണ്​ ഫണ്ട്​ വിനിയോഗം അന്വേഷിക്കുക.

കൊടകരയില്‍ കുഴല്‍പണ കവര്‍ച്ചയുമായി ബന്ധപ്പെട്ട്​ ബി.ജെ.പി നേതാക്കള്‍ പ്രതികളാകുകയും അനധികൃതമായി എത്തിച്ച തെരഞ്ഞെടുപ്പ്​ ഫണ്ട്​ വ്യാപകമായി തിരിമറി നടത്തിയതായി ആരോപണം ഉയരുകയും ചെയ്​ത സാഹചര്യത്തിലാണ്​ കേന്ദ്രനേതൃത്വം സ്വതന്ത്രഅ​േന്വഷണ സംഘത്തെ നിയമിച്ചത്​്​. അന്വേഷണ സംഘത്തിലുള്ള മൂന്നു പേരും ബി.ജെ.പിയുമായി ചേര്‍ന്ന്​ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ഔദ്യോഗികമായി പാര്‍ട്ടി പദവികളൊന്നും വഹിക്കുന്നില്ലഅതേസമയം, . ശ്രീധരനും ജേക്കബ്​ തോമസും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി​.ജെ.പി സ്​ഥാനാര്‍ഥികളായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ നേരിട്ടിടപെട്ടാണ്​ അന്വേഷണ കമീഷനെ നിയമിച്ചതെന്നാണ്​ പുറത്തുവരുന്ന വിവരങ്ങള്‍. അന്വേഷണ റിപ്പോര്‍ട്ട്​ ഇവര്‍ക്ക്​ നേരിട്ട്​ നല്‍കാനാണ്​ നിര്‍ദേശം.

പാര്‍ട്ടി നേതാക്കളില്‍ നിന്നും അംഗങ്ങളില്‍ നിന്നും നേരിട്ട്​ വിവരം ശേഖരിച്ച്‌​ റിപ്പോര്‍ട്ട്​ സമര്‍പ്പിക്കാനാണ്​ അന്വേഷണ സംഘത്തിന്​ കിട്ടിയ നിര്‍ദേശം. പ്രസിഡന്‍റ്​ കെ. സുരേന്ദ്രന്‍, സംഘടനാകാര്യ സെക്രട്ടറി ബി.എല്‍ സ​േന്താഷ്​ എന്നിവര്‍ക്കെതിരെയാണ്​ ഫണ്ട്​ തിരിമറിയുമായി ബന്ധപ്പെട്ട്​ ആരോപം ശക്​തമായുള്ളത്​.

രേഖയില്ലാത്ത പണമായതിനാല്‍ വലിയ തുകകള്‍ നേരിട്ട്​ വിതരണം ചെയ്​തും മറ്റുമാണ്​ ബി.ജെ.പി തെരഞ്ഞെടുപ്പ്​ ഫണ്ട്​ വിനിയോഗിച്ചിരുന്നത്​. ഇങ്ങനെ കൈകാര്യം ചെയ്​ത വലിയ തുക കൊടകരയില്‍ വെച്ച്‌​ ചില പാര്‍ട്ടി നേതാക്കളുടെ അറിവോടെ തട്ടിയെടുത്തതാണ്​ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ ഫണ്ട്​ സംബന്ധിച്ച്‌​ വിവാദമുയരാന്‍ കാരണം.

കേരളത്തിലെ പ്രകടനം മെച്ചപ്പെടുത്താന്‍ കോടികള്‍ കേന്ദ്ര നേതൃത്വം ഒഴുക്കിയിരുന്നെങ്കിലും നേരത്തെ ഉണ്ടായിരുന്ന ഒരു സീറ്റുകൂടി നഷ്​ടപ്പെടുകയാണ്​ ചെയ്​തത്​. ഈ സാഹചര്യത്തില്‍ കൂടിയാണ്​ കേരളത്തിലെ തെരഞ്ഞെടുപ്പ്​ ഫണ്ട്​ വിനിയോഗം സംബന്ധിച്ച്‌​ അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ ബി​.ജെ.പി കേന്ദ്ര നേതൃത്വം നിയോഗിച്ചത്​.

തെര​െഞ്ഞടുപ്പ്​ ഫണ്ട്​ വിനിയോഗം സംബന്ധിച്ച്‌​ പാര്‍ട്ടിയില്‍ ഉയര്‍ന്ന പരാതികള്‍ പരിശോധിക്കാന്‍ ബി.ജെ.പിയുടെ രാജ്യസഭാ എം.പിയായ സുരേഷ് ഗോപിക്കും നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്​. നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും വിവരം ശേഖരിച്ച്‌​ റിപ്പോര്‍ട്ട്​ ചെയ്യാനാണ്​ സുരേഷ്​ ഗോപിക്ക്​ കിട്ടിയ നിര്‍ദേശം.