
കുഴല്‍പ്പണക്കേസ്; 1.12 കോടിയും സ്വര്‍ണവും പിടികൂടിയെന്ന് മുഖ്യമന്ത്രി; അറസ്റ്റിലായവര്‍ 20 പ്രതികള്‍
June 7, 2021 1:27 pm
0
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിന്റെ അന്വേഷണ പുരോഗതിയെ കുറിച്ച് . മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍ വ്യക്തമാക്കി. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്കിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.കൊടകര കേസില്‍ അന്വേഷണം തുടരുകയാണെന്നും, പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും . 20 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തുവെന്ന കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചു.1.12 കോടി രൂപയും സ്വര്‍ണവും ഇതിനകം പിടികൂടിയിട്ടുണ്ട്. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.