Saturday, 10th May 2025
May 10, 2025

എന്‍.എസ്.എസിന്റെ വിരട്ടല്‍ ഫലം കണ്ടു; മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ച്‌ സര്‍ക്കാര്‍

  • June 4, 2021 7:10 pm

  • 0

തിരുവനന്തപുരം: ഒടുവില്‍ സര്‍ക്കാര്‍ മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പ്രസിദ്ധീകരിക്കാത്തതിനെതിരേ ചീഫ് സെക്രട്ടറിക്കെതിരെ എന്‍.എസ്.എസ് കോടതിയലക്ഷ്യത്തിന് നോട്ടിസ് അയച്ചിരുന്നു.

മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാത്തതിനായിരുന്നു നോട്ടിസ് അയച്ചത്. പട്ടിക പ്രസിദ്ധീകരിച്ചില്ലെങ്കില്‍ സാമ്ബത്തിക സംവരണം നടപ്പാക്കാനാവില്ലെന്ന് എന്‍.എസ്.എസ് ചൂണ്ടിക്കാട്ടിയിരുന്നു.

മുന്നാക്ക സമുദായ പട്ടിക ഒരു മാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ നിര്‍ദ്ദേശം പാലിച്ചില്ലെന്ന് ഉയര്‍ത്തിക്കാട്ടിയായിരുന്നു നോട്ടിസ് അയച്ചിരുന്നത്അതേ സമയം എന്‍.എസ്.എസ് നോട്ടിസയച്ചതിനെതുടര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.