
കെ ആര്‍ ഗൗരിയമ്മയ്ക്കും ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കും സ്മാരകം നിര്‍മ്മിക്കാന്‍ വന്‍ തുക വകയിരുത്തി സംസ്ഥാന ബജറ്റ്
June 4, 2021 11:12 am
0
തിരുവനന്തപുരം : ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ അന്തരിച്ച മുന്‍ മന്ത്രിമാരായ കെആര്‍ ഗൗരിയമ്മയ്ക്കും ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കും സ്മാരകം നിര്‍മ്മിക്കാന്‍ വന്‍ തുക വകയിരുത്തി.
കെ ആര്‍ ഗൗരിയമ്മയ്ക്കും ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കും സ്മാരകം പണിയാന്‍ രണ്ട് കോടി വീതം മാറ്റിവെക്കുന്നുവെന്നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ പറയുന്നത്. കഴിഞ്ഞ ബജറ്റില്‍ കെഎം മാണിയ്ക്ക് സ്മാരകം പണിയാനും തുക മാറ്റിവെച്ചിരുന്നു.
കേരള രാഷ്ട്രീയത്തിലെ ഉജ്ജ്വല വ്യക്തിത്വമായിരുന്ന കെആര്‍ ഗൗരിയമ്മയ്ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ 2 കോടി വകയിരുത്തുന്നുവെന്ന് പറഞ്ഞ ധനമന്ത്രി ആറ് പതിറ്റാണ്ടിലേറെ സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹ്യ രംഗത്തും നിറഞ്ഞുനിന്ന ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് സ്വന്തം മണ്ഡലമായ കൊട്ടാരക്കരയില്‍ സ്മാരകം നിര്‍മ്മിക്കാന്‍ 2 കോടി വകയിരുത്തുന്നുവെന്നും പറഞ്ഞു.