
രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യബജറ്റ് ഇന്ന്; പ്രതീക്ഷ പങ്കുവെച്ച് ധനമന്ത്രി
June 4, 2021 8:32 am
0
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കും. ഒമ്ബതുമണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉൗന്നല്‍ നല്‍കിയാകും ബജറ്റ് അവതരിപ്പിക്കുക. വാക്സിന് വാങ്ങാന്‍ മതിയായ പണം വകയിരുത്തുമെന്നാണ് പ്രതീക്ഷ. പ്രളയവും കോവിഡ് മഹാമാരിയും തരിപ്പണമാക്കിയ സമ്ബദ്വ്യവസ്ഥക്ക് മുന്നേറാനുള്ള നടപടികള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു. തകര്‍ന്ന്, പ്രതിസന്ധിയില്‍ നില്ക്കുന്ന മേഖലകളെല്ലാം ബജറ്റിെന്റ പിന്തുണയോടെ അതിജീവനം സ്വപ്നം കാണുന്നു.
അതേസമയം, ബജറ്റ് അവതരണത്തിന് മുേന്നാടിയായി പ്രതീക്ഷ പങ്കുവെച്ച് ധനമന്ത്രി രംഗത്തെത്തി. കേരളത്തിന്റെ ഭാവി വികസനത്തിന് ബജറ്റ് സഹായകകരമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കടലാക്രമണത്തില്‍നിന്ന് തീരസംരക്ഷണത്തിന് പദ്ധതികള്‍, ഉന്നതവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍, രൂക്ഷമായ സാമ്ബത്തികപ്രതിസന്ധിയില്‍ വരുമാനവര്‍ധനക്ക് നടപടികള്‍ എന്നിവയും രണ്ടാം പിണറായി സര്‍ക്കാറിെന്റ ആദ്യ ബജറ്റില്‍ പ്രതീക്ഷിക്കുന്നു. ബജറ്റ് ഇടത് നയത്തില്‍ അടിയുറച്ചതാകുമെങ്കിലും േഡാ. തോമസ് െഎസക്കിെന്റ ൈശലി തന്നെ കെട്ടിലും മട്ടിലും തുടരുമോ എന്ന് സാമ്ബത്തികലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു. വ്യാപാര-വാണിജ്യമേഖലകള്ക്കും േക്ഷമമേഖലകള്ക്കും ബജറ്റില്‍ വന്‍ പ്രതീക്ഷകളാണ്.
കഴിഞ്ഞ ജനുവരി 15ന് ഡോ. തോമസ് െഎസക് അവതരിപ്പിച്ച ബജറ്റില്‍ അടിമുടി മാറ്റം ഉണ്ടാകില്ല. അതേസമയം പുതിയ ഇടത് പ്രകടനപത്രികയില്‍ ആദ്യ വര്‍ഷം നടപ്പാക്കേണ്ട വാഗ്ദാനങ്ങള്‍ ഇടംപിടിക്കും. നയപ്രഖ്യാപനപ്രസംഗത്തിലും ആദ്യ വര്‍ഷം നടപ്പാക്കേണ്ട അനവധി പദ്ധതികള്‍ ഉള്‍പ്പെട്ടിരുന്നു. കോവിഡ് രണ്ടാംതരംഗം സൃഷ്ടിച്ച ആഘാതം മറികടക്കാനുള്ള ശ്രമങ്ങളും പ്രതീക്ഷിക്കുന്നു. പുതിയ പദ്ധതികള്‍ വരുന്നതിനനുസരിച്ച് പഴയ പദ്ധതികളില്‍ പുനഃക്രമീകരണം വരും.
വരുമാനവര്‍ധനക്ക് നിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്ബ് വന്ന െഎസക്കിെന്റ ബജറ്റില്‍ പ്രഖ്യാപന പെരുമഴയായിരുന്നു. ചരക്ക് സേവന നികുതി സംസ്ഥാനത്തിന് മാത്രമായി വര്‍ധിപ്പിക്കാനാകില്ല. എന്നാല്‍ നികുതിയിതര വരുമാനവര്‍ധനക്ക് കാര്യമായ നടപടികള്‍ വന്നേക്കും. മദ്യം, ഭൂമിയില്‍ നിന്നുള്ള നികുതികള്‍, വിവിധ ഫീസുകള്‍ എന്നിവയിലൊക്കെ കൈവെച്ചേക്കും.